Chapter Title : കിനാവ് പോലെ 10 [Fireblade]
....അതിനെക്കാളും അടിയോ ,ചീത്തയോ ആണെങ്കിൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യാം ...ഇതൊന്നും ഇവരോട് പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ .....മൗനം വിദ്ധ്വാന് ഭൂഷണം ..!!!
" എന്നാപിന്നെ ഞാൻ ഇറങ്ങട്ടെ .....അച്ഛാ അമ്മുവിനെ വൈകീട്ട് ഒന്ന് വീട് വരെ വിടണംട്ടോ ..."
ഞാൻ ഇറങ്ങുന്ന സമയം അച്ഛനോട് പറഞ്ഞു ...അച്ഛൻ ചിരിയോടെ തലയാട്ടി ...അമ്മു ചിരിയോടെ അടുത്തുവന്നു കൈകെട്ടി ഞാൻ ബൈക്കിൽ കേറുന്നത് നോക്കി നിന്നു...ഞാൻ അവളെ ഒന്ന് നോക്കി , ബൈക്കെടുത്തു ശ്രദ്ധയോടെ തിരിച്ചുപോന്നു ....
വീട്ടിലെത്തി കുറച്ചു സമയം റെസ്റ്റെടുത്ത ശേഷം അയല മീനും കൂട്ടി കുറേ നാളുകൾക്ക് ശേഷം വീട്ടിൽ നിന്നും നല്ലൊരു ഊണ് കഴിച്ചു.....വീട്ടിലെ ഊണിന്റെ ടേസ്റ്റ് വേറെ ലെവലാണ്....അത് നമുക്ക് മനസിലാകാൻ കുറച്ചുദിവസം വേറെ എവിടെയെങ്കിലും പോയി താമസിച്ചാൽ മതി......വയറു നിറച്ചും ഊണ് കഴിച്ചു ഞാൻ നന്നായിട്ടൊന്നു ഉറങ്ങി.....
4 മണിയൊക്കെ ആയപ്പോളാണ് എണീറ്റത് പിന്നെ ചായ കുടിച്ചു തിണ്ണയിൽ ഇരുന്നു....ശബരിയുടെ അസാന്നിദ്ധ്യം ചെറുതായി വിഷമിപ്പിക്കാതിരുന്നില്ല ...വെറുതെയല്ല ഇവരൊക്കെ ഇങ്ങനെ പറയണത് .....കോളേജിലെ തെരക്കിനിടക്ക് മറ്റുള്ള കാര്യങ്ങൾ ഓർക്കുന്നത് വളരെ അപൂർവമാണ്.., പക്ഷെ ഇവിടെ കുറച്ചുസമയം വെറുതെ ഇരുന്നപ്പോൾ അവനെ പെട്ടെന്ന് ഓർമ വന്നു.....
ഇനി എന്നാണാവോ ചെങ്ങായീന്റെ വരവ്....,ഇനി കോഴ്സ് കഴിഞ്ഞു അവിടെതന്നെ ജോലി ചെയ്യാണോ ഇങ്ങോട്ട് വരണോ എന്നുള്ളത് അവനിനിയും തീരുമാനിച്ചിട്ടില്ല ....അവൻ Mba ചെയുന്നത് മാർക്കറ്റിങ്ങിലാണ് , അവനു ഏറ്റവും ചേരുന്നതു അതാണെന്ന് പറഞ്ഞാണ് അത് തന്നെ തിരഞ്ഞെടുത്തത് ......വിദ്യഭ്യാസ ലോണൊക്കെ എടുത്ത് പ്രെസിഡെൻസി എന്ന് പേരുള്ള കിടിലൻ കോളേജിലാണ് അവൻ പഠിക്കുന്നത്......ഞങ്ങൾ അവസാനം കണ്ടത് കഴിഞ്ഞ ഓണക്കാലത്താണ്
💬 Comments
View all comments