Chapter Title : കിനാവ് പോലെ 10 [Fireblade]
, അതിപ്പോൾ 6 മാസമായി .....ഓർമ്മ വെച്ചിട്ട് ഇത്രയും കാലം വിട്ടുനിൽക്കുന്നതും കാണാതിരിക്കുന്നതും ആദ്യമായാണ് ....., അവൻകോഴ്സിന് പോയതോടുകൂടി ഞാൻ ക്രിക്കറ്റ് കളിയും നിർത്തിവെച്ചു ...കോഴ്സ് തുടങ്ങുന്നതുവരെ നാട്ടിലെ കളിക്ക് പോലും പോയില്ല ..., ...ആ സമയം കഴിയുന്നതും വീട്ടിൽ തന്നെ ചിലവഴിക്കും , ആൽത്തറയിൽ ഇരിക്കാൻ മാത്രമാണ് പോയിരുന്നത് .....
B ed കോഴ്സ് തുടങ്ങിയതുമുതൽ ക്രിക്കറ്റ് പിന്നെ ഒരു സ്വപ്നം മാത്രമായി മാറി , അതിനുള്ള കാരണം ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ .....പണ്ടത്തെ സ്റ്റാമിനയും , കളിക്കാനുള്ള കഴിവും ഓർമ്മകൾ മാത്രമായി മാറി...
ഡിഗ്രി അവസാന വര്ഷമായപ്പോളേക്കും ഞങ്ങളുടെ കോളേജ് ടീം മികച്ച
പ്രകടനം നടത്തിയിരുന്നു .....ഒരുപാട് യൂണിവേഴ്സിറ്റി ലെവൽ കളികളിൽ നല്ല പ്രകടനം നടത്താൻ ഞങ്ങൾക്ക് പറ്റിയിരുന്നു.....ശബരി ജില്ല ടീമിന്റെ സെലക്ഷന് പോയിരുനെങ്കിലും കിട്ടിയില്ല , ഞാൻ ആദ്യമേ അതിനു നിന്നില്ല.....പക്ഷെ അവനു കോളേജിൽ കളിക്കാൻ പറ്റുന്നുണ്ട് , അവിടെ ടീമിലും അവൻ കളിക്കാറുണ്ട് ....കൂടാതെ അന്ന് തുടങ്ങിവെച്ച കിക്ക് ബോക്സിങ് ഇപ്പോളും തുടരുന്നുണ്ടെന്ന് പറഞ്ഞിരുന്നു... ...ഒന്നും ഇടക്ക് നിർത്താൻ വേണ്ടി അവനൊന്നും തുടങ്ങാറില്ല , താൽപ്പര്യങ്ങൾ എപ്പോളും കൊണ്ടുനടക്കും.....അവിടെ എത്രയെണ്ണത്തിന്റെ എല്ലൊടിച്ചോ എന്തോ..!! "
ചിന്തിച്ചു കിടക്കുന്നതിനിടയിലാണ് മഞ്ജിമ അടുത്തു വന്നത്...
" ടാ ഏട്ടാ......അമ്മുവിനെ കണ്ടില്ലേ ..? "
അവൾ വന്നു സ്വകാര്യം ചോദിച്ചു...ഞാൻ കൈ കൊണ്ട് മിണ്ടരുതെന്നു കാണിച്ചു , പിന്നെ അമ്മ എവിടെയെന്നു ആംഗ്യത്തിൽ ചോദിച്ചപ്പോൾ അവൾ അലക്കുകയാണെന്നു പറഞ്ഞു....എനിക്ക് ആശ്വാസമായി ..
" രാവിലെ പോയി കണ്ടിരുന്നെടീ.....ചെലപ്പോ ഇങ്ങോട്ടിപ്പോ വരും....."
ഞാൻ സ്വകാര്യമായിത്തന്നെ മറുപടി പറഞ്ഞു.....അവൾ
💬 Comments
View all comments