Chapter Title : കിനാവ് പോലെ 10 [Fireblade]
എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യം ....ആലോചിച്ചു ആലോചിച്ചു പ്രാന്താവുമോ എന്നൊക്കെ ഞങ്ങൾ കരുതി .....ലേ കുട്ട്യേ ...? "
അച്ഛൻ അമ്മുവിനെ തട്ടി എന്നോട് പറഞ്ഞു ......ആദ്യമേ കണ്ണ് നിറച്ചു ഇരിക്കുകയായിരുന്ന അവളാണെങ്കിൽ ഞങ്ങൾ ചിരിച്ചു നോക്കുക കൂടി കണ്ടതോടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ ഒഴുകാൻ തുടങ്ങി....കരയാതിരിക്കാൻ വേണ്ടിയാകണം തല താഴ്ത്തിപ്പിടിച്ചു ചുണ്ട് കടിച്ചുപിടിച്ചിരുന്നു .....
അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വല്ലാണ്ടായി ....ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛൻ ഉള്ളതുകൊണ്ട് ഞാൻ മെനക്കെട്ടില്ല , എന്നാൽ അത് കണ്ടു അച്ഛൻ അവളോട് ചേർന്നിരുന്നു ....
" അയ്യോടാ , അച്ഛന്റെ സുന്ദരികുട്ടിക്ക് സങ്കടായോ ...ഞാൻ വെറുതെ പറഞ്ഞതല്ലേ ....നീയിതൊക്കെ ഇങ്ങനെ കാര്യമായിട്ട് എടുക്കാമോ പൊട്ടിപ്പെണ്ണേ ...??"
അച്ഛൻ അവളെ കൊഞ്ചിച്ചപ്പോ സത്യത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ വീണ്ടും മിസ്സ് ചെയ്തു....ഞാൻ മെല്ലെ നോട്ടം മാറ്റി...
അച്ഛന്റെ ആ പറച്ചിൽ കേട്ടാകണം അവൾ അങ്ങേരുടെ നെഞ്ചിൽ ചാരി....
" അച്ചനേം അമ്മേനേം എനിക്ക് വേണ്ടെന്നു തമാശക്ക് പോലും പറയരുത് ട്ടോ....അതും എനിക്ക് സഹിക്കില്ല , എന്നും നിങ്ങളെ എനിക്ക് ഉണ്ടായിട്ടുള്ളൂ , ഈ മനുവേട്ടൻ വരെ ഇപ്പൊ വന്നല്ലേ ഉള്ളൂ......അച്ചനേം അമ്മേനേം ഒഴിവാക്കിയിട്ട് മനുവേട്ടനെയോ , മനുവേട്ടനെ ഒഴിവാക്കിയിട്ട് അച്ചനേം അമ്മയെയുമൊ മാത്രം കിട്ടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല......എനിക്ക് നിങ്ങൾ എല്ലാരും എന്റെ കൂടെ വേണം , അങ്ങനെയല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല ....പക്ഷെ അതുകൊണ്ട് മനുവേട്ടനെ എനിക്ക് നിങ്ങളെക്കാൾ ഇഷ്ടമുണ്ടെന്നു കരുതരുത് , നിങ്ങളെ രണ്ടുപേരെയും കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ വേറെ ആരുമുള്ളൂ......"
അവൾ അച്ഛന്റെ
💬 Comments
View all comments