Chapter Title : കിനാവ് പോലെ 10 [Fireblade]
മുഖം കയ്യിലെടുത്തു അങ്ങനെ പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ 'വൗ ' എന്നും പറഞ്ഞു കയ്യടിച്ചുപോയി......എന്റെ റിയാക്ഷൻ തികച്ചും സ്വഭാവികമായിരുന്നു....അച്ചനേം അമ്മയേം ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുട്ടിക്ക് എന്നെ എത്രത്തോളം സ്നേഹിക്കാൻ പറ്റുമെന്ന് എനിക്ക് ഊഹിക്കാലോ....
" ശെരി , എന്നാപിന്നെ അച്ഛന്റെ കുട്ടി ഞങ്ങൾക്ക് കുടിക്കാൻ കുറച്ചു സംഭാരം കൊണ്ട് വായോ ...."
അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മകൊടുത്തുകൊണ്ടു പുള്ളി പറഞ്ഞപ്പോൾ സന്തോഷത്തോടെ അവളെണീറ്റു ,എന്നെ നോക്കി ഒരു പുഞ്ചിരി തന്ന് സ്റ്റെപ്പുകൾ പതിയെകേറി പോയി...
" മോനെ ....എന്തുപറ്റി കുറച്ചു ദിവസം .?? "
അവൾ പോയത് നോക്കിയശേഷം അങ്ങേരെന്നോട് ചോദിച്ചു ...
" അങ്ങനെ ചോദിച്ചാൽ വർക്ക് ഉണ്ട് അച്ഛാ, പക്ഷെ ഇങ്ങോട്ട് വരാഞ്ഞത് കുറച്ചു ദിവസം ഗ്യാപ്പിടാൻ വേണ്ടിയാ...എത്രത്തോളം ഇഷ്ടമുണ്ടെന്നു അറിയാലോന്നു വിചാരിച്ചു , ഇപ്പോളും വരേണ്ടതല്ല , രണ്ടു ദിവസായിട്ട് വല്ലാതെ കാണാൻ തോന്നി ......"
ഞാൻ ഒരു നുണ പറയാൻ നിന്നില്ല.....അവളുടെ അച്ഛൻ എന്നതിലുപരി ഒരു സുഹൃത്തിനോട് എന്ന രീതിയിലാണ് ഞാൻ പറഞ്ഞത് ......പുള്ളി ശ്രദ്ധയോടെ ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിരുന്നു ...
" മനൂ , എവിടെയാണെങ്കിലും കാത്തിരിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ജീവിതത്തിൽ ഏറ്റവും വല്ല്യേ സൗഭാഗ്യങ്ങളിലൊന്ന് .....പണ്ട് എനിക്ക് വേണ്ടി കാത്തിരുന്ന എന്റെ അമ്മയെപറ്റി ആലോചിക്കാതെ എത്രയോ വർഷങ്ങൾ അവടേം ഇവടേം അലഞ്ഞവനാണ് ഞാൻ , അതും നഷ്ടപ്പെട്ടുപോയ വേറൊരു ആൾക്ക് വേണ്ടി ....നമ്മൾ മനുഷ്യരുടെ പ്രശ്നം എന്താന്ന് വെച്ചാൽ നമ്മൾ
സ്നേഹിച്ച എന്തിനെങ്കിലും വേണ്ടി നമ്മൾ അറിയാതെ നഷ്ടപ്പെടുത്തുന്നത് നമ്മളെ സ്നേഹിക്കുന്നവരുടെ കാത്തിരുപ്പ്
💬 Comments
View all comments