Chapter Title : കിനാവ് പോലെ 10 [Fireblade]
പുഞ്ചിരിയും കൊടുത്തു.......
" അമ്മൂ , നിത്യ വരുമ്പോൾ മാത്രല്ല , ഇടക്കൊക്കെ ഇങ്ങോട്ട് വായോ ട്ടോ..."
അവർ പോകുമ്പോൾ അമ്മ അവളുടെ മുടിയിൽ കോതിക്കൊണ്ട് പറഞ്ഞു , അവൾ സന്തോഷത്തോടെ തലയാട്ടി ...അമ്മയോട് പോകട്ടെ എന്നും പറഞ്ഞു പോയി ....
" നല്ല കുട്ടിയാണല്ലേ അത് , മുഖവും ചിരിയും മുടിയും എല്ലാം എന്തൊരു
ഭംഗിയാ....പാവം , ആ കാല് മാത്രം..."
അവളുടെ പോക്ക് നോക്കിനിന്നുകൊണ്ട് , പറഞ്ഞത് മുഴുമിക്കാതെ അമ്മ ഒന്ന് ദീർഘനിശ്വാസമയച്ചു......
ഉള്ളിൽ നുരഞ്ഞുപൊന്തുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഒരായിരം പൂത്തിരികളുമായി ചുണ്ടത്ത് ഒരു പാൽപ്പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാൻ ആ ഇരുപ്പ് തുടർന്നു ....അമ്മയുമായുള്ള അവളുടെ ഈ കൂടിക്കാഴ്ച ഞാൻ പ്ലാൻ ചെയ്തതിലും ഗുണമുണ്ടായെന്നു എനിക്കൊരുമാത്ര തോന്നി.......
അവർ പോയതിനു ശേഷം ഞാൻ മേല് കഴുകി പുറത്തേക്കിറങ്ങി , കുറേ മാസങ്ങൾക്ക് ശേഷം ആൽത്തറയിലും ശിവേട്ടന്റെ ഓഫീസിലും പോയി സമയം കളഞ്ഞു ....ആൽത്തറയിൽ ഇപ്പോളും സ്ഥിരമായി ഇരിക്കുന്നവർ ഒരുപാടുണ്ട് , നാട്ടിൽ ചെന്നിട്ടും അവിടെ ഇടക്കെങ്കിലും പോയില്ലെങ്കിൽ അവർ സ്വഭാവികമായും ചിന്തിക്കുക നമ്മൾ ഒരു ജാഡക്കാരൻ ആയിട്ടുണ്ടാവും എന്നാണ്.......അന്നന്നത്തെ കൂലിക്കുള്ള ജോലി എടുത്ത് സന്തോഷത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ നാട്ടിൽ ഇന്നും അധികം ആളുകളും .......8മുതൽ 5 വരെ പണിയെടുത്തു രാത്രി ആൽത്തറയിലോ ,ആ ചെറിയ കവലയുടെ പരിസരത്തെവിടെയെങ്കിലുമോ ഇരുന്നു സംസാരിച്ചു രാത്രി ഭക്ഷണം കഴിക്കാനാകുമ്പോൾ വീട്ടിൽ പോകുന്ന ഒരു വിഭാഗം , രാത്രി ഷാപ്പിൽ പോയി കള്ള് കുടിച്ചു കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു വീണ്ടും ഇതേ ടൈം ടേബിൾ ആവർത്തിക്കുന്ന
💬 Comments
View all comments