Chapter Title : കിനാവ് പോലെ 10 [Fireblade]
മറ്റൊരു വിഭാഗം ...ഇവർക്ക് പൊതുവായുള്ള ഒരു കാര്യം ആഴ്ചയിൽ മൂന്നോ നാലോ ദിവസം പണിക്കു പോയി ബാക്കി ദിവസങ്ങൾ ഈ പൈസ കൂടി തീർത്താണ് പിന്നെ പണിക്കിറങ്ങൂ .....ഇനി ഇതിലൊന്നും പെടാത്ത ചെറിയൊരു വിഭാഗം മാത്രമാണ് ടൌണിൽ എന്തെങ്കിലും ജോലി എടുത്ത് അവരുടെതായ തിരക്കിൽ ജീവിക്കുന്നവർ ......
ഞാൻ ഭക്ഷണം കഴിക്കാനാകുന്നത് വരെ ആൽത്തറയിലെ ടീമിനൊപ്പം ചിലവഴിച്ചു ....കുറച്ചു ദിവസത്തെ ഗ്യാപ് തീർത്താണ് അന്ന് വീട്ടിലേക്കു മടങ്ങിയത് ....ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം ചില നോട്ട്സ് എഴുതാനും ചാർട്ട് വർക്കും ഉണ്ടായിരുന്നു , ശേഷം ഉറങ്ങി .....
രാവിലെ എണീറ്റു കുളിയും പ്രാതലും കഴിഞ്ഞു ചെയ്തു തീർക്കാനും , ഒന്ന് രണ്ടു ക്ലാസ്സുകൾക്ക് വേണ്ട പ്രീപറേഷൻ ചെയ്യാനും ഉണ്ടായിരുന്നതുകൊണ്ട് ഏതാണ്ട് ഉച്ചവരെ അങ്ങനെ കഴിഞ്ഞു .....പിന്നെ ഭക്ഷണം നേരത്തെ കഴിച്ചു ഞാൻ നടക്കാൻ പോയി ....നേരെ വിട്ടത് നിത്യയുടെ വീട്ടിലേക്കാണ് .....ചെന്നപ്പോൾ അവർ ഉച്ചക്കുള്ളത് ഉണ്ടാക്കുന്നതിന്റെ അവസാന മിനുക്കുപണിയിലാണ് ...
" ആ ...മനൂ , കേറി വാ....ഇരിക്ക് ട്ടോ ..."
ശാന്തിചേച്ചീ കണ്ടപാടെ വന്നു സ്വീകരിച്ചു ഉള്ളിൽ പോയി....ഞാനും ഉള്ളിലേക്ക് അവരോടൊപ്പം നടന്നു ....
" ഇന്നെന്താ ഇതുവരെ ഒന്നുകൂടി ഒരുങ്ങീലെ ..?? "
അവർ അടുക്കളയിൽ ധൃതി പിടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു....
" ഒന്നും പറയണ്ട ....ഇന്നു ഞായറല്ലേ എന്നും കരുതി എല്ലാം കുറച്ചു പതുക്കെ ആക്കിയതാ , സമയം പോവേം ചെയ്തു ,ഒന്നും ആയതും ഇല്ല...."
ചേച്ചീ തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു ....
അപ്പോളാണ് നിത്യ കുളികഴിഞ്ഞു പുറത്തിറങ്ങി മുടി ഒരു
💬 Comments
View all comments