0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
, നിനക്കെപ്പളാണോ പറയാൻ തോന്നണത് അപ്പൊ പറഞ്ഞേക്ക് ..." ചേച്ചീ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു ....ഞാൻ തലകുലുക്കി..... " പിന്നൊരു കാര്യം , നീ ഈ കാര്യം പറയുമ്പോൾ ഒരിക്കലും നീ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത രീതിയിൽ അവതരിപ്പിക്കരുത് , ഒരു ഇഷ്ടമുണ്ടെന്ന രീതിയിലെ അവതരിപ്പിക്കാവൂ ,അല്ലെങ്കിൽ അവൾ ചെലപ്പോ അംഗീകരിച്ചെന്നു വരില്ല..." അത് ഞാൻ ചിന്തിക്കാത്തൊരു കാര്യമായിരുന്നു.....ചില കാര്യങ്ങളിലെ അമ്മയുടെ ഈഗോ എനിക്കറിയാവുന്നതാണ് , ചേച്ചിക്കും അത് അറിയുന്നതുകൊണ്ടാണ് ഇത് ഓർമിപ്പിച്ചത്..... " ഇല്ല , ഞാൻ അതിനും ഒരു പ്ലാൻ ഉണ്ടാക്കാം ചേച്ചീ ......ആദ്യം ഞാൻ സ്വന്തം കാലിൽ നിൽക്കാനായെന്നു അമ്മക്ക് ഒന്ന് കാണിച്ചുകൊടുക്കട്ടെ , പിന്നെയല്ലേ എന്റെ വാക്കിനൊരു വെലയുണ്ടാകൂ....." ഞാൻ മറുപടി കൊടുത്തപ്പോൾ ചേച്ചീ ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതിച്ചു ..... " അല്ല അമ്മേ , ഈ അച്ഛനമ്മമ്മാർ മക്കളുടെ പ്രേമത്തിനെ എതിർക്കുന്നതിന്റെ കരണമെന്താ...? മക്കൾ കണ്ടുപ്പിടിക്കുന്നത് നല്ലതാവില്ല എന്ന വിശ്വാസം കൊണ്ടാണോ ..??" നിത്യ അടുക്കളയുടെ തിണ്ണയിൽ കേറി ഇരുന്ന്‌ ആലോചനയോടെ ചോദിച്ചു ..... " അത് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും ...നിനക്ക് മക്കളുണ്ടാകുമ്പോൾ മാത്രമേ അതിന്റെ കാരണങ്ങൾ നിന്റെ തലയിൽ കേറൂ ....ഇപ്പൊ അതൊക്കെ കേട്ടാൽ വെറും മുട്ടാപോക്ക് ന്യായങ്ങളായി മാത്രമേ നിനക്ക് തോന്നൂ ....." ചേച്ചീ അവളെ നോക്കികൊണ്ട്‌ പറഞ്ഞു ...ചേച്ചിയുടെ ഉത്തരം ശെരിയാണ്‌ , അവരുടെ പ്രായത്തിലെത്തുമ്പോൾ നമുക്കും അത് മനസിലായേക്കാം ...! അതുകൊണ്ടായിരിക്കും അറിവുള്ളവർ പറയുന്നത് 'experience is the best teacher ' എന്ന് ......" " അങ്ങനെയാണെങ്കിൽ

💬 Comments

View all comments