Chapter Title : കിനാവ് പോലെ 10 [Fireblade]
എന്റെ കാര്യത്തിൽ ഒരു പ്രണയം വന്നാൽ അമ്മ എന്ത് കാരണം പറഞ്ഞായിരിക്കും എതിർക്കുക ...?? "
നിത്യ അപ്പോളും ആ ചോദ്യത്തിൽ തന്നെ കടിച്ചു തൂങ്ങി....കാര്യമായിട്ട് തന്നെയാണ് ചോദിക്കുന്നത് , അത് അവളുടെ മുഖം കണ്ടാൽ അറിയാം ....ചേച്ചീ അവളുടെ അടുത്തു ആ തിണ്ണയിൽ പോയിരുന്നു പിന്നെ ചമ്രം പടിഞ്ഞിരിക്കുകയായിരുന്ന അവളുടെ തുടയിൽ കൈവെച്ചു ഒട്ടിയിരുന്നു ...
"പ്രേമമാണെങ്കിൽ അച്ഛനമ്മമാർ എതിർക്കണം എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ .....മക്കൾ തിരഞ്ഞെടുത്തത് കൊണ്ട് ആ ബന്ധം മോശമാകുമെന്നോ അച്ഛനമ്മമാർ തിരഞ്ഞെടുത്താൽ നന്നാകുമെന്നോ അങ്ങനെയൊന്നും ഇല്ല ....അതൊക്കെ ജീവിതം നമുക്ക് തരുന്ന പോലെ ഓരോരുത്തരും അനുഭവിക്കണം ....., നിനക്ക് വേണ്ടി ഞങ്ങൾ കണ്ടുപ്പിടിച്ചാലും നീ തന്നെ കണ്ടുപ്പിടിച്ചാലും നമ്മളോട് ചേരുന്ന ആളാണോ എന്ന് മാത്രം നോക്കിയാൽ മതി ..."
ചേച്ചീ അവൾക്കു പറഞ്ഞു മനസിലാക്കി കൊടുത്തു ..ഇക്കാര്യത്തിലാണ് എനിക്ക് അവളോട് അസൂയ , എന്റെ അമ്മക്കോ , ശബരിയുടെ അമ്മക്കോ പോലും മക്കൾക്കു ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ഇത്രയും ക്ഷമ കണ്ടിട്ടില്ല .....ആന്റിയുടെ കാര്യം പോട്ടെ , എന്റെ അമ്മ ഇങ്ങനൊരു ചോദ്യം കേട്ടാൽ ആദ്യം തന്നെ ആട്ടായിരിക്കും ......ചേച്ചിയുടെ ഈ ക്ഷമ കാരണം തന്നെയാവും ഒറ്റക്കുട്ടി ആയിട്ട് പോലും അവൾക് അതിന്റെ ദോഷങ്ങൾ ഇല്ലാത്ത സ്വഭാവമായി മാറിയത് , അതോ അമ്മുവിൻറെ കൂട്ടോ ..!!
അവർ ഭക്ഷണം കഴിക്കാനുള്ള പരിപാടി തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങാൻ നോക്കി , കുറേ നിർബന്ധിച്ചെങ്കിലും മുൻപ് കഴിച്ചതുകാരണം കഴിക്കാൻ കഴിഞ്ഞില്ല , പകരം രണ്ടു മീൻ മാത്രം കഴിച്ചു അവർക്ക് കമ്പനി
💬 Comments
View all comments