0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 517
... " ഇതാകും നിന്റെ ഉത്തരമെന്നു എനിക്കറിയാമായിരുന്നു മാഷേ..... മാത്രമല്ല നിങ്ങൾ മൂന്നുപേരും അവിടെ ബാക്കിയുണ്ടാവില്ല , നിങ്ങളിൽ ഒരാളില്ലെങ്കിൽ മറ്റൊരാൾ ഉണ്ടാവില്ല ...വെറുതെയല്ല വേറെ ഒരാള്ക്കും നിങ്ങടെ ജീവിതത്തിൽ ചാൻസില്ലാത്തതു ലേ...? " അവൾ ഇത്തിരി കുശുമ്പോടെ ചോദിച്ചപ്പോൾ " ഒന്ന് പോയെടീ " എന്ന് പറഞ്ഞു ഞാൻ തോളിൽ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു ...പിന്നെ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ എന്ന ചിന്ത വന്നപ്പോൾ വിട്ടിരുന്നു..... പിന്നെയും കുറേപേരുടെ സംസാരം ഉണ്ടായിരുന്നെങ്കിലും എനിക്കൊന്നിലും ശ്രദ്ധ കിട്ടിയില്ല ...സന്തോഷം കൂടുമ്പോൾ ഞാൻ അറിയാതെ വേറൊരു
ലോകത്തേക്ക് യാത്രയാകും... കൂട്ടത്തിൽ മനസ്സിൽ ശബരിയോട് നന്ദി പറഞ്ഞു ....പരിപാടി കഴിഞ്ഞു പിരിയുന്ന നേരത്ത് ടീച്ചേർസ് അഭിനന്ദിച്ചു , അതിൽ ജസ്‌നിമിസ്സ്‌ അടുത്തു വന്നു എല്ലാരുടെം കഴിയാൻ വേണ്ടി കാത്തുനിന്നു ...അവരാണ് ഞാനീ പ്രൊഫെഷന് ഒട്ടും ചേർന്ന ആളല്ലെന്നു കുറച്ചു മാസങ്ങക്ക് മുൻപ് പറഞ്ഞ ആൾ... " മനൂ , ഗംഭീരമായിരുന്നു കേട്ടോ....! ശെരിക്കും അന്ന് ഈ പ്രൊഫഷന് ചേർന്ന ഒന്നും തനിക്കില്ലെന്ന് പറഞ്ഞതിൽ ഇന്നെനിക്ക് വല്ലാത്ത കുറ്റബോധം തോന്നി....അതിനൊരു സോറി കൂടി പറയുന്നു....." അവർ പുഞ്ചിരിയോയോടെ പറഞ്ഞപ്പോൾ ഞാൻ കുനിഞ്ഞു അവരുടെ കാലുകൾ തൊട്ടു അനുഗ്രഹം വാങ്ങി , പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അവരെന്റെ തോളിൽ കയ്യമർത്തി .... " സോറിയൊന്നും വേണ്ട മിസ്സേ , അത് കാരണമാണ് പിന്നെ എനിക്കും വാശി കൂടിയത്....ഇനി ഒരാളും എന്നോട് അങ്ങനെ തമാശക്ക് പോലും പറയരുതെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു ....അതിനു സത്യത്തിൽ എനിക്ക് മിസ്സിനോട് നന്ദി മാത്രേ ഉള്ളൂ...!! " ഞാൻ കൈകൂപ്പികൊണ്ട് മിസ്സിനോട് പറഞ്ഞു...അവർ തലകുലുക്കി സമ്മതിച്ചു ...പിന്നെ യാത്ര പറഞ്ഞു പോയി... ഇതാണ് ജീവിതം , തോറ്റെന്നും ,ഇനി ജീവിതമില്ലെന്നും കരുതിന്നിടത്ത് നിന്നും തെല്ലൊന്നു മാറി ചിന്തിച്ചാൽ നമ്മൾ കാണാതെ പോയ മറ്റ് അനേകം അവസരങ്ങളും പുതിയ ജീവിതവും ഉണ്ടായിരിക്കും.....നീന്തൽ അറിയാത്ത ഒരാൾ നിലയില്ലാത്ത വെള്ളത്തിൽ വീണാൽ എന്നപോലെ....മരിക്കരുതെന്നു കരുതി കൈകാലിട്ടു പൊരുതി ആഴങ്ങളിൽ നിന്നും വെള്ളത്തിന്‌ മുകളിലെത്തി ശ്വാസമെടുക്കുന്ന ആ അവസ്ഥ.....!! അത് അനുഭവിച്ചവന് മാത്രമേ അതിന്റെ ആ സന്തോഷം മനസിലാകൂ...!!

💬 Comments

View all comments