Chapter Title : കിനാവ് പോലെ 10 [Fireblade]
തരുന്ന കാര്യങ്ങളായിരുന്നു ഒരുപരിധി വരെ അതെന്നിൽ നിന്നും മുഴുവനായും മാറിയോ എന്ന് എനിക്കിപ്പോളും അറിയുകയുമില്ല.......ഓരോ തവണ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ എനിക്ക് പ്രതികരിക്കേണ്ടി വന്നപ്പോളും എന്നെ ചേർത്തുപിടിച്ചു അതെല്ലാം നേരിടാൻ എന്നെ പ്രാപ്തനാക്കിയത് സഹോദരതുല്യനായ അല്ല മറ്റൊരു അമ്മയിലാണെങ്കിൽ കൂടി സഹോദരൻ തന്നെയായ ശബരി എന്ന ഒരുവനാണ്.......എന്റെ ഏത് അവസ്ഥയിലും എനിക്കൊപ്പം അവൻ നിന്നു ......ഞാൻ സംസാരിക്കേണ്ടയിടത്തു എനിക്ക്
കഴിയാതിരുന്നപ്പോൾ എനിക്ക് പകരം അവനെന്റെ നാക്കായി .....പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ശ്രമിച്ച സമയത്തെല്ലാം അതെല്ലാം ധൈര്യത്തോടെ നേരിടാൻ എന്നെ അവൻ നിർബന്ധിച്ചു , അന്നും ഞാൻ മടിച്ചു നിന്നപ്പോൾ എനിക്ക് മുന്നിൽ നിന്നു എങ്ങനെ അതെല്ലാം നേരിടണമെന്ന് അവൻ എനിക്ക് കാണിച്ചുതന്നു ....അവൻ എനിക്ക് നല്ലൊരു ഗുരുനാഥനാണ് ,എന്നെ മനസിലാക്കിയ എന്റെ ആദ്യ ഗുരു ,ഒരിക്കൽ ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് പഴി കേട്ടതിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച എന്നെ അതിന്റെ വക്കിൽ നിന്നും ജീവിതത്തിന്റെ നിലയില്ലാത്ത വെള്ളത്തിൽ നീന്താൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരു , പക്ഷെ അവനു ഞാനൊരിക്കലും നല്ലൊരു ശിഷ്യനായിരുന്നില്ല , ഈ കോഴ്സിന് ജോയിൻ ചെയ്യുന്നത് വരെ .....അതിനു കാരണമായതും അവൻ തന്നെയാണെന്ന് ഒരുതരത്തിൽ പറയാം , അമ്മയുടെ ആഗ്രഹമാണെങ്കിൽ കൂടി എന്നെ ഇതിലേക്ക് ഫോക്കസ് ചെയ്ത് വിട്ടത് അവന്റെ പ്ലാൻ തന്നെ ആണു...
ഒരുകാലത്ത് ഈ ലോകത്തെ മുഴുവൻ പേടിയോടെ മാത്രം കാണാനാണ് എന്റെ മനസ് എന്നെ നിര്ബന്ധിച്ചിരുന്നത്....ഒരു പ്രശ്നം വന്നാൽ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്ന് ഞാൻ വിശ്വസിച്ചു , പക്ഷെ അങ്ങനെ ഒരാളുടെ ആവശ്യമില്ലെന്നും എനിക്ക് വേണ്ടി
💬 Comments
View all comments