0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.2K
സംസാരിക്കാൻ ഏറ്റവും നല്ലത് ഞാൻ തന്നെയാണെന്ന് ഇവിടെ വന്നതിന് ശേഷം ഞാൻ തിരിച്ചറിഞ്ഞ വലിയൊരു പാഠമാണ്......ഇവിടെ നടന്ന ഓരോ സംവാദവും എനിക്ക് കിട്ടിയ ക്ലാസുകളായിരുന്നു.....എപ്പോഴെല്ലാം ഞാൻ ഇവിടെ വിമര്ശിക്കപ്പെട്ടോ അപ്പോഴെല്ലാം ഞാൻ അതിനെ അതിജീവിക്കാൻ ശ്രമിച്ചത് ഈ കോഴ്സിന്റെ കഴിവാണ്....അതിനെന്നെ സഹായിച്ചതാവട്ടെ അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഓരോരുത്തരും ......പഠിച്ചിരുന്ന സമയത്ത് പഠിച്ചതിനേക്കാൾ പലതും പഠിക്കുന്നത് നമ്മൾ മറ്റൊരാളെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോളാണെന്നു മുൻപ് പലരും പറഞ്ഞിട്ടുണ്ട് , എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിക്കാൻ തന്നെയാണ് പഠിച്ചത്.... ഇതോടൊപ്പം ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം മുൻപ് എപ്പഴോ വായിച്ച ഒരു കഥയിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഭാഗത്തെയാണ് , അത് ഇങ്ങനെയാണ് ......'ജീവിതത്തിലെ ഏറ്റവും സന്തോഷം എന്താണെന്ന സ്വന്തം ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ലോകം ചുറ്റുന്ന ഒരു പയ്യന്റെ കഥ , ഒരുപാട് സ്ഥലങ്ങളും ഒരുപാട് വലിയ ആളുകളെയും കണ്ടു ഈ ചോദ്യം അവർത്തിച്ചെങ്കിലും ഒരാൾക്ക് പോലും തൃപ്തികരമായ ഉത്തരം കൊടുക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല , പലരാലും പല ചൂഷണങ്ങളും ആ പയ്യന് നേരിടേണ്ടിയും വന്നു....ഒടുവിൽ ഒരു വൃദ്ധ രാജാവിന്റെ കൊട്ടാരത്തിൽ എത്തുകയും അദ്ദേഹത്തോട് ഈ ചോദ്യം ആവർത്തിക്കുകയും ചെയ്തു , കുറച്ചു ആലോചിച്ച ശേഷം ആ വൃദ്ധരാജാവ്‌ ഒരു സ്പൂണിൽ എണ്ണ നിറച്ചു വായിൽ വെച്ചശേഷം അതിലൊരു തുള്ളി പോലും കളയാതെ ആ കൊട്ടാരത്തിലുള്ള അനേകം മനോഹരമായ കാഴ്ചകൾ കണ്ടു വരാൻ പയ്യനോട് ആവശ്യപ്പെട്ടു .....അമ്പരന്നെങ്കിലും ആ പയ്യൻ അത് അനുസരിക്കുന്നു ...കുറേ സമയങ്ങൾക്ക് ശേഷം തിരികെ വന്ന പയ്യനോട് രാജാവ്‌ കാഴ്ചയെപ്പറ്റി ചോദിക്കുന്നു

💬 Comments

View all comments