Chapter Title : കിനാവ് പോലെ 10 [Fireblade]
, കയ്യിലെ സ്പൂണിൽ നിന്നും എണ്ണ പോകരുതെന്നും കരുതി ശ്രദ്ധിച്ചു നടന്നതിനാൽ കാഴ്ച ആസ്വദിക്കാൻ പറ്റിയില്ലെന്നു പയ്യൻ നിരാശയോടെ മറുപടി കൊടുത്തു ......അത് കേട്ട വൃദ്ധരാജാവ് കയ്യിലെ എണ്ണയേ പറ്റി ചിന്തിക്കാതെ കാഴ്ച ആസ്വദിക്കാനായി പയ്യനെ വീണ്ടും പറഞ്ഞുവിടുന്നു ...ആ തവണയും കുറേ സമയങ്ങൾക്കു ശേഷം തിരികെ വന്ന പയ്യൻ വളരെയേറെ സന്തോഷത്തോടെ കാഴ്ചകളെപ്പറ്റി രാജാവിനോട് വിവരിച്ചുകൊടുത്തു ....എല്ലാം കേട്ട ശേഷം രാജാവ് പയ്യന്റെ കയ്യിലുള്ള സ്പൂണിൽ നോക്കുമ്പോൾ ഒരു തുള്ളി എണ്ണപോലും അതിനകത്തില്ലെന്നു കണ്ടെത്തുന്നു....ശേഷം ആ പയ്യനോട് പറഞ്ഞു ' കയ്യിലുള്ള എണ്ണ ഒരുതുള്ളി പോലും കളയാതെ ഈ കൊട്ടാരത്തിലെ മുഴുവൻ കാഴ്ചയും ആസ്വദിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം എന്ന് ....അതിന്റെ സാരാംശം ഇതായിരുന്നു ദൈവം നമുക്ക് മാത്രമായി തന്ന ഒരുപാട് ഗുണങ്ങൾ നമുക്കുള്ളിൽ ഉണ്ട് , അത് ഒന്നുപോലും നഷ്ടപ്പെടുത്താതെ ഈ ജീവിതം ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന്......അന്ന് ഞാൻ ആ കഥ വായിച്ചപ്പോൾ എനിക്ക് അതിന്റെ അർത്ഥം
മനസിലാക്കാൻ പ്രയാസമായിരുന്നു , ഇന്നു ഇവിടെ നിങ്ങളുടെ മുന്നിൽ നിന്നും ഈ കഥ ഒരിക്കൽക്കൂടി ഓർക്കാൻ കിട്ടിയ ഈ സന്ദർഭത്തിൽ ആ കഥയെ അതിന്റെ എല്ലാ അർത്ഥത്തോടെയും മനസിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ട്....ഈ കോഴ്സ് കഴിഞ്ഞ ആദ്യത്തെ ആളല്ല ഞാൻ പക്ഷെ ഈ കോഴ്സിലൂടെ ജീവിതത്തിനെ കുറച്ചുകൂടി ധൈര്യത്തോടെ നേരിടാൻ ശീലിച്ച കുറച്ചെങ്കിലും ആളുകളിൽ ഒരാളാണ് ഞാനെന്നു പറയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.....
നിങ്ങളിൽ ഓരോരുത്തരോടും എനിക്ക് ഓർമ്മിപ്പിക്കാനുള്ള കാര്യവും ആ കഥയിൽ പറഞ്ഞത് തന്നെയാണ് ....നിങ്ങളിൽ തന്നെ പരിപൂർണമായി വിശ്വസിച്ചു ഉള്ളിലെ
💬 Comments
View all comments