0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.2K
ദൈവത്തിന്റെ വരദാനം ഒട്ടും കളയാതെ ഈ ജീവിതം ആഴത്തിൽ ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് മനസ് നിറഞ്ഞു പ്രാർത്ഥിക്കുന്നു ....നന്ദി .." ഇത്രയും പറഞ്ഞു ഞാൻ നിർത്തി , നിറഞ്ഞ കരഘോഷങ്ങൾക്കിടയിലൂടെ പാതി നിറഞ്ഞ കണ്ണുകളും ഇത്രയും ചെയ്യാൻ എന്നെ പ്രാപ്തനാക്കിയ ശബരിയെ കുറിച്ചുള്ള ഓർമകളുമായി ഞാൻ തിരികെ സീറ്റിലേക്ക് നടന്നു , എന്നെപറ്റി പറയുന്നതിനേക്കാൾ നല്ലൊരു വേറിട്ട ചിന്ത അവർക്ക് നൽകാൻ അതിനേക്കാൾ മികച്ച ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു എന്നതാണ് സത്യം...... സീറ്റിൽ വന്നിരുന്നപ്പോൾ അടുത്തിരുന്ന റസീന സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ടു ചേർന്നിരുന്നു..... " മാഷേ , കലക്കി കേട്ടോ , ഇന്ന് ഈ വേദിയിൽ ഉണ്ടാവേണ്ടിയിരുന്ന ചീഫ് ഗസ്റ്റ് ശബരിയായിരുന്നു....ഇതു വരെ അമ്മുക്കുട്ടിയുടെ മനുവായാണ് ഞാൻ കണ്ടിരുന്നതെങ്കിൽ ഇനി മുതൽ ശബരിയുടെ മനുവായാണ് കാണാൻ പോണത്....അതാണ് ശെരി, അതിനാണ് ഒന്നുകൂടി ചന്തം കൂടുതൽ ......." അവൾ എന്നോട് സ്വകാര്യമായി പറഞ്ഞപ്പോ സന്തോഷത്തോടെ ഞാൻ തലകുലുക്കി സമ്മതിച്ചു ... " എവിടെയോ വായിച്ച ഒരു കുസൃതിച്ചോദ്യം നിന്നോട് ചോദിക്കട്ടെ , നീയും ശബരിയും മനുവും നടുക്കടലിൽ ഒരു വഞ്ചിയിൽ പോകുവാണെന്നും , നിങ്ങൾ അപകടത്തിൽ പെടുന്നെന്നും വിചാരിക്കൂ , അതിൽ ഒരാൾ നടുകടലിൽ ചാടിയാൽ ബാക്കി രണ്ടു പേർക്കും രക്ഷപ്പെടാം എന്നാണെങ്കിൽ നീ ആരെ രക്ഷിക്കും , ആരെ കടലിലേക്കിടും ..??" കൊനിഷ്ടു ചോദ്യവും അതിലേറെ ആകാംഷയുള്ള മുഖവുമായി അവൾ എന്നെ നോക്കി....ഞാൻ കുറച്ചു സമയം ചിന്തിച്ചു .. " ഞാൻ എടുത്തുചാടും , കാരണം അവരിൽ ഒരാൾ പോയിട്ട് ജീവിക്കുന്നതിനേക്കാൾ

💬 Comments

View all comments