Chapter Title : കിനാവ് പോലെ 10 [Fireblade]
സത്യത്തിൽ എനിക്ക് മിസ്സിനോട് നന്ദി മാത്രേ ഉള്ളൂ...!! "
ഞാൻ കൈകൂപ്പികൊണ്ട് മിസ്സിനോട് പറഞ്ഞു...അവർ തലകുലുക്കി സമ്മതിച്ചു ...പിന്നെ യാത്ര പറഞ്ഞു പോയി...
ഇതാണ് ജീവിതം , തോറ്റെന്നും ,ഇനി ജീവിതമില്ലെന്നും കരുതിന്നിടത്ത് നിന്നും തെല്ലൊന്നു മാറി ചിന്തിച്ചാൽ നമ്മൾ കാണാതെ പോയ മറ്റ് അനേകം അവസരങ്ങളും പുതിയ ജീവിതവും ഉണ്ടായിരിക്കും.....നീന്തൽ അറിയാത്ത ഒരാൾ നിലയില്ലാത്ത വെള്ളത്തിൽ വീണാൽ എന്നപോലെ....മരിക്കരുതെന്നു കരുതി കൈകാലിട്ടു പൊരുതി ആഴങ്ങളിൽ നിന്നും വെള്ളത്തിന് മുകളിലെത്തി ശ്വാസമെടുക്കുന്ന ആ അവസ്ഥ.....!! അത് അനുഭവിച്ചവന് മാത്രമേ അതിന്റെ ആ സന്തോഷം മനസിലാകൂ...!!
അന്നത്തെ ദിവസം ഞങ്ങളുടെ പഠന ജീവിതത്തിലെ അവസാന ദിവസമായിരുന്നെന്നു ഞാൻ പറഞ്ഞല്ലോ....ഇനി ഒന്നോ രണ്ടൊ മാസങ്ങൾ കൊണ്ട് പരീക്ഷ മാത്രം ,പിന്നെ ഓരോ നാട്ടിൽ ചിലപ്പോൾ ഒരിക്കലും കാണാൻപോലും സാധിക്കാത്ത അകലങ്ങളിലേക്ക് യാത്രയാവാൻ പോകുന്നവർ ...പരസ്പരം ആശംസിച്ചും , ആഗ്രഹങ്ങൾ പങ്കുവെച്ചും ഞങ്ങൾ ഒരുപാട് നേരം ക്ലാസിൽത്തന്നെ ഇരുന്നു....അതിൽ പലർക്കും എന്നെപോലെ പറയാൻ കഥകൾ ഒരുപാട് ഉണ്ടായിരുന്നു....നിറമില്ലാത്ത ജീവിത വഴികളിൽ നിന്നും ഒരായിരം മോഹങ്ങളുടെ കുട്ടകൾ ചുമന്നു പഠിക്കാൻ വന്നവരാണ് അതിൽ അധികവും......കഴിഞ്ഞ പത്തുമാസക്കാലം ഒരുമിച്ചു പഠിച്ചും ,പഠിപ്പിച്ചും കഴിഞ്ഞു പിരിയുന്നു എന്ന അവസ്ഥയിൽ എല്ലാവരും ദുഖിതരായിരുന്നു...പിന്നെ സമയമായപ്പോൾ ഓരോരുത്തരായി പോകാൻ എഴുന്നേറ്റു , കുറച്ചു സമയം കൂടി ഇരുന്ന ശേഷം ഞാനും എണീറ്റു....
വീട്ടിൽ നാളെ പോകുന്നുള്ളൂ എന്ന തിരുമാനം മുൻപേ എടുത്തിരുന്നതിനാൽ തെരക്ക് കൂട്ടിയില്ല , ബാഗ് എടുത്ത് തോളിലിട്ട് ബാക്കി ഉള്ളവരോട് ഒരിക്കൽക്കൂടി യാത്ര പറഞ്ഞു തിരിഞ്ഞു ....അപ്പോളാണ് ' ടാ ' എന്ന വിളിയോടെ റസീന
💬 Comments
View all comments