Chapter Title : കിനാവ് പോലെ 10 [Fireblade]
ഓടിവന്നു കെട്ടിപ്പിടിച്ചത്.....പ്രതീക്ഷിക്കാതിരുന്നാൽ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി , പിന്നെ അവളെയും ചേർത്തുപിടിച്ചു ....
" നിന്റെ പെങ്ങന്മാരുടെ കൂട്ടത്തിലേക്ക് എന്നെ കൂടി എടുക്കാമോടാ...?"
അവൾ മുഖം പൊന്തിച്ചു പ്രതീക്ഷയോടെ ചോദിച്ചപ്പോൾ എനിക്ക് വല്ലാത്ത സ്നേഹം തോന്നിപോയി....
" അത് നീ പറയാണ്ട് തന്നെ എടുത്തിട്ടുണ്ട് കേട്ടോടീ .."
അതു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.....
" ഇടക്ക് വിളിക്കണം ട്ടോ , കല്യാണം ചെലപ്പോ ഉടനെ നടത്തും , ഞാൻ ആരെയും വിളിക്കില്ല ,അറിഞ്ഞാലും വരരുത് ...., എന്നെ ഓർത്താൽ മതി ട്ടോ ...ഞാൻ പ്രാർത്ഥിക്കും മാഷും അമ്മുട്ടിയും ഒന്നാവാൻ , പിന്നെ ശബരി ഇനിയുള്ള ജീവിതത്തിൽ എന്നും എപ്പോളും കൂടെയുണ്ടാവാൻ......സന്തോഷമായിരിക്കൂ ട്ടോ..!"
ക്ലാസിൽ പലരും ഇതേ അവസ്ഥയിൽ ആയിരുന്നതിനാൽ കണ്ണുകൾ തുടച്ചും കൈകൾ ചേർത്തുപിടിച്ചും ഇതെല്ലാം കണ്ടിരുന്നു.....
റസീനയുടെ നിക്കാഹു കഴിഞ്ഞതാണ് , ഇനി കോഴ്സ് കഴിഞ്ഞതിന് ശേഷം കല്യാണം....വളരെ ഓർത്തഡോൿസ് ആയ ഒരാളായിരുന്നു അവളുടെ ഭർത്താവ്, അവളെക്കാൾ 20 വയസിനു മൂത്ത പുളളിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഇവളുടെ അതിയായ ആഗ്രഹത്തിൽ സ്വന്തം വീട്ടിലും ,ഭർത്താവിനോടും വാശിപിടിച്ചു കോഴ്സിന് ചേർന്നതാണ് അവൾ.....ഇതിന് ശേഷം അവൾക്കൊരു ആഗ്രഹവും ഉണ്ടാവില്ലെന്നും , ഉണ്ടായാൽതന്നെ നടത്തികൊടുക്കേണ്ടെന്നും ഉള്ള ഉറപ്പിലാണ് അവളെ ഇതിന് വിട്ടത് .. ഒരു ടീച്ചർ ആവാൻ കൊതിച്ചു B ed എടുത്തു , ഇനിയുള്ള ജീവിതം പക്ഷെ ഭർത്താവിന്റെ വലിയ വീട്ടിൽ വയ്യാത്ത ഉമ്മയെ നോക്കാൻ വേണ്ടി മാത്രം ആണെങ്കിൽ പോലും അവൾ പഠിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു ......
നിറകണ്ണുകളോടെ ഞാൻ അവളെ അടർത്തി
💬 Comments
View all comments