Chapter Title : കിനാവ് പോലെ 10 [Fireblade]
ആലോചിച്ചു....പിന്നെ ഗൗരവത്തോടെ എന്റെ മുഖത്ത് നോക്കി...അമ്മു അപ്പോൾ സംഭാരവുമായി വന്നു ഞങ്ങൾക്കടുത്തിരുന്നു ....
" നീ മതിയോ എന്ന് ചോദിച്ചാൽ നീ ഒട്ടും പോരാ എന്നാണ് എന്റെയും അഭിപ്രായം.."
പുള്ളി എന്റെ മുഖത്ത് നോക്കാതെയാണ് ഇത് പറഞ്ഞത് , എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി ..അമ്മു അച്ഛാ എന്നും വിളിച്ചു അങ്ങേരുടെ കയ്യിൽ പിടിച്ചു...പുള്ളി ആ കൈകൾ വിടുവിച്ചു...അമ്മു നിസ്സഹായായി എന്നെ നോക്കി , ആ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു...ഞാൻ തല താഴ്ത്തി ...
" പറയുന്നതുകൊണ്ടൊന്നും തോന്നരുത് മനൂ , നിനക്ക് നിന്നെത്തന്നെ വിശ്വാസമില്ലാത്ത സ്വഭാവമാണ് , ആ നിനക്ക് ഇവളെ തന്നാൽ എങ്ങനെയാ ശെരിയാകാ....."
അച്ഛൻ അതേ ഗൗരവത്തോടെ ഇതും കൂടി കൂട്ടിച്ചേർത്തപ്പോൾ ഞാൻ നിരായുധനായി...അമ്മു എന്റെ കയ്യിൽ മുറുകെ പിടിച്ചു എന്നെയും അച്ഛനെയും മാറി മാറി നോക്കി.....ഞാൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ചു പുള്ളിയുടെ മുഖത്ത് നോക്കി....ഞാൻ അങ്ങോട്ട് ചോദിച്ചു മേടിച്ചതാണെങ്കിലും ഈ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു..
" എന്താ നോക്കുന്നത് ...ഞാനിങ്ങനെ പറഞ്ഞാൽ മതിയോ....??? എനിക്കറിയാം നീ തന്നെ മതി ഇവൾക്കെന്നു ഞാൻ ഇടക്കിടക്ക് പറയുന്നത് കേൾക്കാൻ
വേണ്ടിയല്ലേ ഇങ്ങനെയൊക്കെ പറയുന്നത് ..അതിനു എന്നെ കിട്ടില്ല , നീ പോയാൽ ഞാനെന്റെ കൊച്ചിന് നിന്നെക്കാളും നല്ലത് നോക്കും ..അത്രേള്ളു ...."
പുള്ളി ഗൌരവം വിട്ട് പുഞ്ചിരിയോടെ പറഞ്ഞു ..എനിക്ക് അപ്പോളാണ് കത്തിയത് .......ഓഹോ , ആക്കിയതാണല്ലേ ..!! അമ്മുവിന് അപ്പോളും സംഗതി മനസിലായില്ല....നിറഞ്ഞു വരുന്ന കണ്ണുമായി അവൾ പേടിയോടെ അച്ഛനെ നോക്കിയിരുന്നു ..
" ഇത്രയ്ക്കു
💬 Comments
View all comments