0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
വേണ്ട .....ഇനി ഇങ്ങനെ ചോദിക്കൂല... വേറെ ആർക്കും കൊടുക്കണ്ട ,ഇതിനെ എനിക്ക് തന്നെ വേണം .." ഞാൻ ചിരിയോടെ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോൾ അമ്മു വീണ്ടും ഏങ്ങലടിച്ചു... " നീയെന്തിനാടീ ഇങ്ങനെ കരഞ്ഞോണ്ടിരിക്കുന്നത് ...നിനക്ക് വേറൊരു പണീം ഇല്ലേ..??" ഞാൻ അവളോട്‌ ചോദിച്ചു കൊണ്ട് കണ്ണ് തുടച്ചുകൊടുത്തു ... " നിങ്ങൾ രണ്ടാൾക്കും എന്തേലും പറഞ്ഞാൽ മതി , തീ തിന്നുന്നത് മൊത്തം ഞാനാണ്‌....." അവൾ ഞങ്ങളെ ദയനീയമായി നോക്കി പറഞ്ഞപ്പോൾ എനിക്കെന്തോ പാവം തോന്നി...കുറച്ചു ദിവസത്തെ ഗ്യാപ് അവളെ വല്ലാതെ ദുര്ബലയാക്കിയെന്നു മനസിലായി....അവൾ കണ്ണും മുഖവും തുടച്ചു ഞങ്ങൾക്കുള്ള സംഭാരം തന്നു.....കുടിച്ചു കഴിഞ്ഞപ്പോൾ പത്രം എടുത്ത്‌ അച്ഛൻ എണീറ്റു ... " നിങ്ങൾ സംസാരിക്ക് , ഞാൻ വീട്ടിലുണ്ടാകും ...." അമ്മുവിൻറെ കവിളിൽ ഒന്ന് തലോടി എന്നെ നോക്കി ഇതും പറഞ്ഞു പുള്ളി എഴുന്നേറ്റുപോയി... ഞാൻ ഒരു സ്റ്റെപ് താഴെ ഇരുന്ന് അവളുടെ മടിയിൽ തലവെച്ചു അവളെ നോക്കി .....അവൾ തലമുടിയിൽ പതിയെ തലോടി , ഒരു പഞ്ഞിക്കെട്ടിൽ കിടക്കുന്ന സുഖം തോന്നി.....ആ മസാജ് കൂടി ആയപ്പോൾ ആ മുഖം നോക്കികൊണ്ടുതന്നെ ഒന്ന് കണ്ണടച്ചതാണ് , ആരോ കുലുക്കി വിളിച്ചു ...കണ്ണ് തുറന്നു നോകുമ്പോൾ അവളുണ്ട് കെറുവിച്ച മുഖവുമായി എന്നെ നോക്കുന്നു... " നേരാവണ്ണമൊന്നും സംസാരിച്ചിട്ട് എത്ര ദിവസ്സയെന്നു ഓർമ്മണ്ടോ ഏട്ടന്...?? അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു ...എന്റെ തല അവളുടെ മടിയിലായതിനാൽ ആ ദേഷ്യം അടുത്ത നിന്നും കാണാൻ പറ്റി... ഞാൻ മറുപടി പറഞ്ഞില്ല ,പകരം ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു ....അവൾ

💬 Comments

View all comments