Chapter Title : കിനാവ് പോലെ 10 [Fireblade]
മൂക്കിൽ പിടിച്ചു വലിച്ചു...
" ഏട്ടനിപ്പോ വന്നത് എന്റെ മടിയിൽ കിടന്നു ഉറങ്ങാനാണോ അതോ എന്നോട് സംസാരിക്കാനാണോ ..? "
അവൾ കലിപ്പ് വിട്ടിട്ടില്ല..അതോ ഇനിയിപ്പോ സങ്കടമാണോ ..രണ്ടായാലും രക്ഷയില്ല.....എണീക്കാൻ നോക്കിയപ്പോ അവൾ സമ്മതിച്ചില്ല ,പിടിച്ചു അവിടെത്തന്നെ കിടത്തി....
" നിന്നോട് സംസാരിക്കാൻ തന്നെ ....നീ പറ അമ്മുട്ട്യേ ....എങ്ങനുണ്ടാർന്നു ഇത്ര ദിവസം..??"
കാണാതിരുന്ന ദിവസത്തെപറ്റി ഞാൻ അവളോട് ചോദിച്ചു.....അത് കേട്ട് അവൾ ഒന്ന് ദീർഘനിശ്വാസം വിട്ടു...അവളുടെ ശ്വാസത്തിന്റെ ചൂടുകാറ്റ് എന്റെ മുഖത്ത് തട്ടി ...
" എന്റെ ജീവിതത്തിൽ ഇത്രേം ഞാൻ വെറുത്ത ദിവസങ്ങൾ വേറെ ഉണ്ടോന്നു സംശയമാണ് ഏട്ടാ......ഏട്ടനെപ്പറ്റി ഓർക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ല.., മിസ്സ് ചെയ്തു ചെയ്ത് ചെലപ്പോ സങ്കടം കൂടും ,ആരോടും സംസാരിക്കാൻ പോലും മനസ് വരില്ല....."
അവൾ എന്റെ ഷർട്ടിന്റെ ബട്ടണിൽ കളിച്ചുകൊണ്ടു പറഞ്ഞു...ഞാൻ ഇതെല്ലാം പറയുമ്പോൾ അടിയ്ക്കടി മാറുന്ന അവളുടെ മുഖഭാവം നോക്കി വെറുതെ കിടന്നു....ഞാൻ കണ്ണിമയ്ക്കാതെ നോക്കുന്നത് കണ്ടു അവൾക്കു എന്തോ വല്ലായ്മ തോന്നി ..
" ന്തിനാ ഏട്ടാ ഇങ്ങനെ നോക്കണേ....??? "
എന്റെ മുഖത്ത് നോക്കാനുള്ള മടി കൊണ്ട് ഇടക്കിടെ പാളി നോക്കിയാണ് ചോദികുന്നത് ...ഞാൻ അവളുടെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു ...
" നിന്നെക്കാണാൻ എന്തൊരു ഭംഗിയാ അമ്മുട്ട്യേ ....!!! "
നാണത്താൽ കൂമ്പുന്ന മുഖത്ത് നോക്കി ഞാൻ ചോദിച്ചപ്പോൾ തുടുത്ത കവിളുകളുമായി അവൾ കണ്ണുകൾ താഴ്ത്തി....ആ ഒരൊറ്റ ഡയലോഗിൽ അവളുടെ ഭംഗി എത്രയോ ഇരട്ടി കൂടിയതായി എനിക്ക് തോന്നി ....
ഞാൻ വീണ്ടും നോക്കികൊണ്ടിരിക്കുന്നത് കണ്ടു അവൾ കുസൃതിയോടെ
💬 Comments
View all comments