Chapter Title : കിനാവ് പോലെ 10 [Fireblade]
എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു ....ഞാൻ തടയാൻ പോയില്ല......കുറച്ചു കഴിഞ്ഞു കയ്യെടുത്തപ്പോൾ ഞാൻ പുഞ്ചിരിയോടെ അതേ നോട്ടം നോക്കി , അതുകണ്ട അവൾ വീണ്ടും എന്റെ കണ്ണ് മറച്ചു .....
" അതേയ് ....ഈ മുഖം മാത്രമല്ല നിന്നെ മൊത്തത്തിൽ ഞാൻ വാങ്ങിച്ചിട്ടുണ്ട്......നിന്റെ മുഖം മതിയാകുന്നവരെ കാണാനും കൂടി വേണ്ടിയാണു ഇത്ര ഓടിപ്പിടിച്ചു ഞാൻ വന്നതും ....അതുകൊണ്ട് ഈ പരിപാടി ആണെങ്കിൽ ഞാൻ ഇനി വരുന്നേ ഇല്ല ....."
ഞാൻ അതും പറഞ്ഞു അവളുടെ മടിയിൽ നിന്നും എണീക്കാൻ നോക്കി , അവൾ ബലം പ്രയോഗിച്ചു കിടത്താൻ നോക്കിയെങ്കിലും ഞാൻ എണീറ്റിരുന്നു ....അവൾ ആകെ ധർമസങ്കടത്തിൽ ആയെന്നു മുഖം കണ്ടപ്പോൾ മനസിലായി .....
5 മിനിറ്റ് ഞാൻ സംസാരിക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കയ്യെടുത്ത് നെഞ്ചോടു ചേർത്തു....ഞാൻ എന്റെ മുഖം കൃത്രിമമായ അനിഷ്ടത്തോടെ തിരിച്ചു ..
" സോറി ഏട്ടാ......"
അതും പറഞ്ഞു അവളെന്റെ മുഖം അവളുടെ നേരെ തിരിച്ചു...
" ലവ് യൂ സോ മച്ച്....."
അവൾ എന്റെ കണ്ണിൽ നോക്കി പ്രണയം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു.......ഞാൻ പുഞ്ചിരിച്ചപ്പോളാണ് അവൾക് സമാധാനമായത്.....നിലാവ് പോലെ വിടർന്ന ചിരിയോടെ അവളെന്നെ നോക്കി കണ്ണിറുക്കി .....അത് കണ്ടു മയങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മുഖം തിരിച്ചു ....
" എന്ത് പറ്റി .....പെണക്കം മാറീലെ ..?? "
അവൾ വീണ്ടും എന്റെ മുഖം അവളുടെ നേരെ തിരിച്ചുപിടിച്ചു ....
" അതൊന്നുമല്ല ...എനിക്ക് കണ്ട്രോൾ കിട്ടാത്തോണ്ടു ഞാനൊന്നു മാറ്റിപ്പിടിച്ചതാ..."
ഞാൻ ഉള്ളത് ഉള്ളപോലെ പറഞ്ഞു...അവള്ക്കെങ്ങനെ ഫീൽ ചെയ്താലും കൊഴപ്പമില്ലെന്നു വിചാരിച്ചു
💬 Comments
View all comments