0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
പോലെ അവന്റെ ഡയലോഗ് കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു ....ഞാൻ എത്ര പക്വത കൈവരിച്ചാലും അതിനു ഒരു പടി മുകളിൽ അവൻ എപ്പോഴും ഉണ്ടാവും....സത്യത്തിൽ അങ്ങനെയൊരു കഴിവിനോട് എനിക്ക് അഭിമാനമാണ് തോന്നിയത്....
" ആ ...അത് നോക്കാം....പക്ഷെ നിന്റെ പൈസ കൊണ്ട് വേണ്ട , എനിക്കൊരു ചൂടു വരണമെങ്കിൽ അതിനു ഞാൻ തന്നെ സ്വന്തം മുടക്കുന്നതാണ് ഉത്തമം...ലേ ..?? " ഞാൻ അങ്ങനെ പറഞ്ഞു അമ്മുവിനെ നോക്കിയപ്പോൾ അവൾ അഭിമാനത്തോടെ തലകുലുക്കി...... " അങ്ങനെ ഈഗോ വെച്ചു നോക്കണ്ട , നീ ഫുൾടൈം ഇരുന്നു പടിക്കണമെന്നുള്ള ഉദ്ദേശ്യം വെച്ചാണ്‌ ഞാൻ അങ്ങനെ പറഞ്ഞത് ....നീ ഒരു സൈഡിലൂടെ സമ്പാദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് പഠനത്തിനെ ബാധിക്കും....അതല്ല ഇതിനായി രണ്ടു വർഷമെങ്കിലും മെനക്കെട്ടാൽ അതിനുള്ള ഗുണമുണ്ടാകും...എന്റെ തീരുമാനവും ആഗ്രഹവും അങ്ങനാണ്..." ശബരി അത് പറഞ്ഞു എന്റെ മുഖത്ത് നോക്കി.... " എനിക്ക് ഇതാണ് കുറച്ചു കൂടി നന്നായി തോന്നുന്നത്......വേറൊരു ഏർപ്പാടുമില്ലെങ്കിൽ മനുവേട്ടന് അത്രേം സീരിയസായി പഠിക്കാമല്ലോ....അങ്ങനെ മതി മനുവേട്ടാ..." നിത്യ ശബരിയെ സപ്പോർട്ട് ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു....ഞാൻ അമ്മുവിനെ നോക്കിയപ്പോൾ അവൾ ആലോചനയിലാണ്.... " അതൊക്കെ അതൊക്കെ ശെരിയെന്നു വെക്കാം , എന്നാലും അടുത്ത വർഷമല്ലേ കോഴ്സ് കഴിയൂ , പിന്നെ ഓരു ജോലിയൊക്കെ കിട്ടിയിട്ടല്ലേ ഈ പ്ലാൻ നടക്കൂ.....ഇപ്പൊ തന്നെ ഇങ്ങനെ പ്ലാൻ ചെയ്യുന്നത് അതിമോഹമല്ലേ ...?? " ഞാൻ ഒന്നുകൂടി ആലോചിച്ചപ്പോൾ എനിക്ക് അങ്ങനൊരു ചോദ്യം ചോദിക്കാനാണ് തോന്നിയത്... " ഏയ്‌.....ഇത് നമ്മുടെ പ്ലാൻ A......എന്നെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ തന്നെയാണ് നടക്കാൻ പോവുന്നത്....കാരണം ഉണ്ടെന്ന് കൂട്ടിക്കോ

💬 Comments

View all comments