0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
, ഇനി ഏതെങ്കിലും ചാൻസിൽ നടന്നില്ലെന്ന് വരട്ടെ , അപ്പോൾ നമ്മൾ നേരത്തെ ചിന്തിച്ചില്ലേ മൂന്ന് ദിവസം ക്ലാസും മൂന്ന് ദിവസം കോച്ചിങ്ങും അങ്ങനെ നോക്കാം, അത് പ്ലാൻ B ..... എല്ലാത്തിനും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിക്കോട്ടെ ലേ...?? " അവൻ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു..... ആ പറഞ്ഞത് ഞങ്ങൾ മൂന്ന് പേർക്കും സ്വീകാര്യമായിരുന്നു....ഒന്നുകിൽ പ്ലാൻ A അല്ലെങ്കിൽ പ്ലാൻ B........അമ്മു എന്തോ നിശ്ശബ്ദമായിരുന്ന് ഇതെല്ലാം കേൾക്കുകയാണ് ചെയ്തുള്ളൂ.... " ന്താ അമ്മുട്ട്യേ ഒന്നും പറയാത്തെ ....?? " ഞാൻ അവളുടെ മുഖത്തേക്ക് പാറിവീണ മുടികളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു..... " ഒന്നൂല്ല ഏട്ടാ.....ഞാൻ നിങ്ങൾ പറയണതൊക്കെ കേട്ടിരിക്കുവാരുന്നു..." അവൾ തെല്ല് ആലോചനയോടെത്തന്നെ പറയുകയാണെന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി .... " സത്യം ...?? ഞാനാണേ സത്യം ....?? "
ഞാൻ അതൊന്ന് ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു....അപ്പോൾ അവൾ തലയുയർത്തി എന്നെ നോക്കി.... " അല്ല ഏട്ടാ.....നമ്മളൊക്കെ ഒരുപാട് വലുതായല്ലോ എന്ന് ആലോചിച്ചതാ......അച്ഛന്റേം അമ്മേടേം കൂടെ ഒറ്റക്കുട്ടിപോലെ ഇങ്ങനെ ജീവിച്ചു പോരുമ്പോളും, അവർ നമ്മളെ സ്നേഹിക്കുന്നത് കാണുമ്പോളൊന്നും പ്രായമായെന്നു തോന്നാറില്ല , ഇപ്പൊ നിങ്ങടെ ഇടയിലിരുന്ന് ഭാവിയെപ്പറ്റി ഇത്ര സീരിയസായി ചിന്തിക്കുമ്പോൾ എന്തോ ഒരു പേടി .......ചിലപ്പോളൊക്കെ വലുതാവേണ്ടിയിരുന്നില്ലെന്നു തോന്നും , കല്യാണമൊക്കെ കഴിഞ്ഞു അച്ചനേം അമ്മയേം ഒറ്റയ്ക്ക് വിട്ടു പോവേണ്ടി വരുന്ന അവസ്ഥയൊക്കെ ആലോചിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല ഏട്ടാ......" എന്റെ കയ്യിൽ അള്ളിപ്പിടിച്ചുകൊണ്ടു ഇങ്ങനെയെല്ലാം പറയുമ്പോൾ ആ പറച്ചിലിന്റെ തീവ്രത എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു..... ആശ്വസിപ്പിക്കാനെന്നോണം ഞാൻ

💬 Comments

View all comments