0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 572
ചെറുതായൊന്നു മുറിഞ്ഞപ്പോളേക്കും ഞാൻ ഇത്രയ്ക്കു തകർന്നെങ്കിൽ അതെന്റെ പരാജയം തന്നെയാണ് . ഇങ്ങനെ ശെരിയും തെറ്റും തമ്മിലുള്ള മൽപ്പിടുത്തം മനസ്സിൽ നടന്നുകൊണ്ടേ ഇരുന്നു , അമ്മ ഇടയ്ക്കു ചോറ് കഴിക്കാൻ വിളിച്ചപ്പോളേക്കും ഞാനേതാണ്ടൊക്കെ സമാധാനപ്പെട്ടിരുന്നു .പോയിരുന്നു കഴിക്കുമ്പോൾ ആരുമൊന്നും സംസാരിച്ചില്ല ..എന്ത് പറയണമെന്നു അറിയാത്തതുകൊണ്ട് കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു ..തിരിച്ചു റൂമിലേക്ക്‌ കേറുന്നതിനു മുൻപ് അമ്മയോട് ഒരു സോറി മാത്രം പറയാൻ തോന്നി .
എന്റെ അമ്മ സാധാരണ അമ്മമാരേപോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളായിരുന്നില്ല . അച്ഛനില്ലാത്തതുകൊണ്ടു അമ്മ അച്ഛന്റെ കർക്കശ്യങ്ങൾ കൂടി ഉള്ള പ്രകൃതമായിരുന്നു ..ചെറുപ്പത്തിൽ പോലും അമ്മയുടെ മടിയിൽ കിടന്നു മയങ്ങാനോ , അമ്മയെ കെട്ടിപിടിച്ചു സന്തോഷങ്ങൾ പങ്കുവെക്കാനോ പോന്ന രീതി വീട്ടിൽ ഇല്ലായിരുന്നു .എന്നാൽ കാര്യങ്ങൾ പരസ്പരം സംസാരിക്കും , സന്തോഷത്തോടെ ഉള്ളതുകൊണ്ട് ജീവിക്കാൻ അമ്മ ഞങ്ങളെ പഠിപ്പിച്ചു .ഒരു മത്സരത്തിലും പരീക്ഷകളിലും തോൽവിയും ജയവും വിഷയമല്ലെന്നും കള്ളത്തരങ്ങളില്ലാതെ പങ്കെടുക്കുന്നതാണ് പ്രധാനമെന്നും അമ്മ ഞങ്ങൾക്ക് പറഞ്ഞുതന്നു ..പരീക്ഷകളിൽ മാർക്ക്‌ കുറഞ്ഞതിന് അമ്മ ദേഷ്യപ്പെട്ടിരുന്നില്ല പക്ഷെ പഠിക്കാതിരിക്കുന്നത് കണ്ടാൽ അടിച്ചിരുന്നു .പഠിക്കാനുള്ള എല്ലാം അതതു സമയങ്ങളിൽ ചെയ്തുതരാൻ അമ്മ ശ്രമിച്ചിരുന്നു അതുപോലെ ആഗ്രഹമുള്ള ഭക്ഷണങ്ങൾ വാങ്ങിത്തരാനും ..അമ്മ എല്ലാ രീതിയിലും ഒരു ഫൈറ്റെർ ആയിരുന്നു ,പക്ഷെ ഞാനിന്നു സത്യത്തിൽ ഒരു ഒളിച്ചോട്ടമല്ലേ ശ്രമിച്ചത് , അച്ഛൻ പോയിട്ടും പിടിച്ചു നിന്നു എല്ലാ പ്രതിബദ്ധങ്ങളും ധൈര്യത്തോടെ നേരിട്ട അമ്മയോട് എന്ത് ന്യായീകരണവും വിലപോവില്ലെന്നു നന്നായിട്ടറിയാം ..കൈകഴുകി എന്റെ റൂമിൽ കേറുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു " അമ്മാ സോറി ..." മറുപടി ഒന്നും തന്നില്ലെങ്കിലും

💬 Comments

View all comments