Chapter Title : കിനാവ് പോലെ 2 [Fireblade]
ആഗ്രഹങ്ങൾക്ക് പഠിക്കുന്നത് ലിറ്ററേച്ചർ കൂടി ആയതുകൊണ്ടുതന്നെ മനസിനെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിഞ്ഞതാണ് ..കണക്കിനെ പേടിച്ചു എടുത്തതാരുന്നെങ്കിലും കോഴ്സിന് ചേർന്ന് ആദ്യ വർഷം കഴിഞ്ഞു വായനയുടെ ലോകത്ത് എത്തിപ്പെട്ടപ്പോൾ ഞാൻ പോലും അറിയാതെ ലിറ്ററേച്ചറിന്റെ മാസ്മരികത ഒരു ലഹരിയായി ആഴ്ന്നിറങ്ങി ..സിൽവിയ പ്ലാത്തും ,ഹെമിങ്വേയും , കീറ്റ്സും ഷെല്ലിയും ഷേക്‌സ്പീയരും എന്നെ ഒന്നോടെ മാറ്റിക്കളഞ്ഞു .കണക്കിൽ നിന്നുള്ള ഒളിച്ചോട്ടം അക്ഷരാർത്ഥത്തിൽ അറിവിന്റെ മറ്റൊരു ലോകത്തേക്ക് പലായനമായിരുന്നു .പക്ഷെ സംഭവിച്ചതിൽ നെഗറ്റീവ് ആയതു ലിറ്ററേച്ചറിലേക്ക് അടുക്കുന്തോറും എന്റെ മനസികനിലയിൽ കാര്യമായ മാറ്റം വന്നതാണ് , ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിഞ്ഞ പോലെ തീരെ ചെറിയ കാര്യങ്ങൾ എന്നെ സങ്കടപെടുത്താനും തുടങ്ങി.അതിന്റെയെല്ലാം ആകെത്തുകയായി മാറിയതാവാം ഇന്നത്തെ സംഭവങ്ങളും.
ഇങ്ങനെ ചിന്തിച്ചു ഓരോന്നിനും ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങിയതോടു കൂടി എന്റെ മാനസിക പിരിമുറുക്കം അയഞ്ഞു തുടങ്ങി ..കീർത്തനയല്ല ആ കുട്ടി ഈ ലോകത്തെവിടെയോ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് വിശ്വസിക്കാൻ തിരുമാനിച്ചു .ഇനി ആരുടെയും മുഖം അതുമായി മാച്ച് ആക്കുവാൻ മനഃപൂർവം ശ്രമിക്കേണ്ടതില്ലെന്നും എന്നിലേക്ക് ചേരുന്ന ഒന്നാവണം അതെന്നും മനസിനെ പഠിപ്പിക്കുകയാണ് ഇനിയുള്ള ലക്‌ഷ്യം ...കാരണം സ്വയം ചികിത്സയേക്കാൾ നല്ലൊരു മരുന്ന് മനസിന് വേറെ കിട്ടാൻ ബുദ്ധിമുട്ടാണ് ...
ഇനിയും ഏറെ ദൂരങ്ങൾ താണ്ടേണ്ട ഞാൻ ഇന്നു ചെയ്തത് ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്നും മനസിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി .മനുഷ്യർ എപ്പോളും സ്വാർത്ഥരാണ് , അവർ ഭംഗിയുള്ള എല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കും .കീർത്തന ഭംഗിയുള്ള ഒരു റോസാപ്പൂ ആയിരുന്നു , ഭംഗിയിൽ മതിമറന്നതുകൊണ്ടും സ്വപ്നലോകത്തായിരുന്നത്കൊണ്ടും അവൾക്കു ചുറ്റിനുള്ള മുള്ളിന്റെ കവചം ഞാൻ കണ്ടില്ല ,
💬 Comments
View all comments