0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 570
സ്വപ്നമുണ്ടായിരുന്നു ചുവപ്പും വയലറ്റും നിറത്തിൽ പൂവുകളുമായി നീണ്ടുകിടക്കുന്ന വഴിത്താരക്ക് ഇരുവശവും നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ , അവയുടെ പൂക്കൾ വീണു ആ വഴിത്താരക്ക് മുഴുവൻ ആ സൌന്ദര്യം പുതപ്പിച്ചു പ്രകൃതി , അസ്തമയ സൂര്യന്റെ കരവിരുതിൽ പ്രഭാപൂരിതമായ ചെമ്മാനം .ഇളം കാറ്റിൽ ഇളകുന്ന മുടിയിഴകളുമായി എന്റെ കൈ പിടിച്ചു എന്നോട് ചേർന്ന് നടക്കുന്ന ഒരു പെൺകുട്ടി ..ആ കുട്ടിയുടെ മുഖം ഇന്നുവരെ ഞാൻ കണ്ടിട്ടില്ല .പക്ഷെ ആ കൈകളുടെ സ്നിഗ്ധതയും ആ ചുണ്ടുകളുടെ നനു നനുപ്പും ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് . നടന്നു ക്ഷീണിക്കുമ്പോൾ പോകെ പോകെ കാണുന്ന സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ
ഒന്നിച്ചിരുന്നു ജീവിതത്തിനെ പറ്റി സ്വപ്നങ്ങൾ നെയ്തു മനോഹരമായ നിമിഷങ്ങൾ തന്നു അനുഗ്രഹിച്ച സൃഷ്ടാവിനു നന്ദിപറയുന്നതും പിന്നെ അവളുടെ മടിത്തട്ടിൽ ആ മുഖം കണ്ടു അവൾ പാടിത്തരുന്ന പാട്ടും കേട്ടു കുറച്ചു സമയം മയങ്ങുന്ന ഒരു സ്വപ്നം.അത് കാണുന്ന ദിവസങ്ങളിൽ ഞാൻ പോലുമറിയാതെ എന്റെ ഉള്ളിൽ നിറയാറുള്ള പോസിറ്റീവ് എനർജി ഈ ലോകത്തെ മറ്റേതു കാര്യത്തിനും തരാൻ കഴിയില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.അത് തരുന്ന ലഹരിയിൽ ഈ ലോകം തന്നെ ചുവപ്പും നീലയും പൂക്കളുള്ള ഗുൽമോഹർ നിറഞ്ഞ ആ വഴിത്താരയായി എനിക്ക് അനുഭവപ്പെട്ടിരുന്നു ...സത്യത്തിൽ മുഖമറിയാത്ത ആ കുട്ടിക്ക് വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹമായിരിക്കാം എനിക്ക് കീർത്തനയോടു ഇത്രയും ഇഷ്ടം തോന്നിക്കാനുള്ള കാരണം .ചിലപ്പോൾ ആ ആഗ്രഹം നഷ്ടപ്പെടുമോ എന്നുള്ള ഭയമായിരിക്കാം എന്നെ ഇത്രത്തോളം തകർത്തത്, ചെറുതെങ്കിലും ആർക്കും പറഞ്ഞുകൊടുക്കാൻ കഴിയാത്തവണ്ണം എന്നെ മുന്നോട്ടു പോവാൻ പ്രേരിപ്പിച്ചിരുന്ന എന്തോ ഒരു ശക്തി ആ സ്വപ്നത്തിനുണ്ടായിരുന്നില്ലേ ...!!! എന്റെ

💬 Comments

View all comments