Chapter Title : കിനാവ് പോലെ 2 [Fireblade]
, നിന്നെ കൊല്ലാൻ എനിക്ക് സന്തോഷമേ ഉള്ളു ".
ഞാൻ ഉറക്കെ ചിരിച്ചു അത് കേട്ടു അവനും ...മടങ്ങി വന്നു എന്നെ കെട്ടിപ്പിടിച്ചു എന്റെ ചെവിയിൽ പറഞ്ഞു " ഇനി ചാവാൻ നോക്കിയാൽ ശെരിക്കും ഞാൻ നിന്നെ കൊല്ലും പന്നീ, ജയിലിൽ പോയാലും വേണ്ടില്ല.... പിന്നെ ഫുഡ് കഴിക്കാൻ മറക്കണ്ട , കുളത്തിലെ വെള്ളം കുടിച്ചു വറ്റിച്ചു വയർ നിറഞ്ഞിട്ടുണ്ടാവും ന്നൊക്കെ അറിയാം ,എന്നാലും നാളെ എണീച്ചു നടക്കണമെങ്കിൽ കാര്യമായിട്ട് എന്തെങ്കിലും കഴിച്ചോളുണ്ടു ".
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ..മെല്ലെ തലയാട്ടി കണ്ണുകളടച്ചു .അവൻ വാതിൽ ചാരി പുറത്തു പോയി .ഞാൻ സംഭവിച്ച കാര്യങ്ങൾ അത്രയും ചേർന്ന് തന്ന ഭാരത്തിൽ അമര്ന്നു നെടുവീർപ്പിട്ടു ..
പലപ്പോളും ജീവിതം ഇങ്ങനെയാണ് , നമ്മളെ നമ്മളാഗ്രഹിച്ചതിനേക്കാൾ ആഗ്രഹിക്കാത്ത കാര്യങ്ങളിലേക്കാണ് കൊണ്ടുപോവുക .ഈ ലോകത്ത് സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം സാധിച്ചവർ വിരളമാണ് ..അതിനെക്കാൾ കൂടുതൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും അത് നേടിയെടുക്കാനുള്ള വഴികളും അവസ്ഥയും ധൈര്യവും ഇല്ലാത്തവരായിരിക്കും .. അവര്ക്ക് എന്തെല്ലാമോ നേടാനുണ്ടാവും പക്ഷെ ഒന്നുമൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത വിധം പ്രയാസവും ..ഞാനും അങ്ങനെയായിരുന്നു .ആ വലിയ കോളേജിന്റെ ഏതൊക്കെയോ കോണുകളിൽ ഒന്നുമല്ലാതെ ജീവിച്ചുപോന്നു ..പ്രേമം കൊടുമ്പിരി കൊള്ളുന്ന തണല്മരങ്ങൾക്കു കീഴേയും , പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന ലൈബ്രറിയുടെ നിശ്ശബ്ദതയിലും കൈകോർത്തുപിടിച്ച നടക്കുന്ന ഇടനാഴികളിലും എല്ലാം ഞാനും ഉണ്ടായിരുന്നു പക്ഷെ അതെല്ലാം മറ്റുള്ളവരെപ്പോലെ പ്രണയിക്കുന്ന കുട്ടിയുമൊത്തല്ല ,എന്റെ ഉള്ളിലുള്ള ആഗ്രഹങ്ങളുമായി അല്ലെങ്കിൽ പറയാതെ കൊണ്ട് നടന്ന അവളോടുള്ള എന്റെ ഇഷ്ടവുമായി ...
ഞാൻ എന്നും കാണാറുള്ള ഒരു
💬 Comments
View all comments