0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 568
ഞങ്ങൾ കുറച്ചുപേർ ...... ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ ..??" ഞാൻ അവനോടു ചോദിയ്ക്കാൻ പറഞ്ഞു . "നീ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് ആരെയാ ..? " ഞാൻ വീണ്ടും ക്ലീൻ ബൗൾഡ് .."അത് അമ്മ .....അമ്മയെ അല്ലേ ..അല്ല അമ്മയെ ആണ് " ഞാൻ ഒരു വിധത്തിൽ വിക്കി വിക്കി മറുപടി കൊടുത്തു .. അവൻ പൊട്ടിച്ചിരിച്ചു . "കണ്ടോ നിനക്ക് അതുപോലും അറിയില്ല , പക്ഷെ എനിക്കറിയാം .നിനക്ക് അവളെയായിരുന്നു കൂടുതൽ ഇഷ്ടം ..ഇത്രേം കഷ്ടപ്പെട്ട് നിന്നെ വളര്ത്തുന്ന അമ്മയേക്കാൾ, സ്നേഹിക്കുന്ന പെങ്ങളേക്കാൾ , കൂടെ നിഴൽ പോലെ നടക്കുന്ന എന്നേക്കാൾ നീ സ്നേഹിച്ചത് നിന്നെ അറിയുകപോലും ചെയ്യാത്ത ഒരു പീറപ്പെണ്ണിനെ ആയിരുന്നു ..അതുകൊണ്ടല്ലേ അവൾ എന്തോ പറഞ്ഞതിന് നീ ചാവാൻ നോക്കിയത് ". അവൻ പറഞ്ഞു പറഞ്ഞു കത്തിക്കയറി ...ദേഷ്യം സഹിക്കാതെ ഇടയ്ക്കിടയ്ക്ക് പല്ലുകടിക്കുന്നും ഉണ്ടായിരുന്നു .
നേരത്തെ പോലെ അല്ല ,ഇപ്പോൾ എന്തോ കുറേശ്ശെ വെളിവ് വരുന്നുണ്ട് , തല കുനിച്ചു ഞാനിരുന്നു ആലോചിച്ചു .ചെയ്ത മണ്ടത്തരം ഓർത്തപ്പോൾ തല പൊന്തിക്കാൻ തോന്നിയില്ല ..ശെരിയാണ്‌ , എന്റെ ഇഷ്ടം സത്യമായിരുന്നു , പക്ഷെ അത് നേടിയെടുക്കാൻ വേണ്ടി ഒന്നും ഞാൻ ചെയ്തില്ല ,പേടി കൊണ്ടും ആത്മവിശ്വാസമില്ലായ്മകൊണ്ടും എങ്ങും എത്താൻ ശ്രമിച്ചില്ല ...പിന്നെങ്ങനെയാണ് ആ സംഭവം എന്റെ ഹൃദയത്തിനെ ഇത്രക്ക് കീറിമുറിച്ചത് ...ആലോചന കൂടുന്തോറും തലവേദന കൂടി കൂടി വന്നു ..ഞാൻ സംസാരിക്കാത്തതിനാലോ എന്തോ അവൻ പോവാൻ ഒരുങ്ങി ..വാതിൽക്കലെത്തി തിരിഞ്ഞു ചോദിച്ചു " ഇനി ചാവാൻ നോക്കുമോ ..അങ്ങനാണേൽ എന്നെ വിളി

💬 Comments

View all comments