0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 567
ചെയ്യാൻ കഴിവില്ലാതെ ചുമച്ചും തുമ്മിയും തല ഇട്ടുരുട്ടിയും ഞാൻ കിടന്നു .ചുറ്റിനും ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു , എന്നെ ശുശ്രുഷിക്കുന്നത് ശബരിയാണ് , ഓഹ് അപ്പൊ ഞാൻ ചത്തില്ലല്ലേ ....യെസ് രക്ഷപ്പെട്ടിരിക്കുന്നു .. സംസാരിക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് അവനോടൊന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല ..കുറച്ചു സമയത്തിന് ശേഷം സാധാരണ ഗതിയിലേക്ക് വന്നെന്നു തോന്നിയപ്പോൾ അവൻ പിടിച്ചെഴുന്നേല്പിച്ചു .സ്ട്രീറ്റ് ലൈറ്റ് വെളിച്ചമുള്ള കലുങ്കിൽ ചാരിനിർത്തി ,വിറയൽ കാരണം എനിക്ക് നേരെ നില്ക്കാന്പോലും ബുദ്ധിമുട്ടേണ്ടി വന്നു . എന്റെ മുഖത്തേക് ശാന്തമായി നോക്കികൊണ്ട്‌ അവൻ ചോദിച്ചു " സൂയിസൈഡ് ചെയ്യാൻ വിചാരിച്ച നീ വെള്ളത്തിൽ മുങ്ങിയപ്പോൾ കരഞ്ഞു വിളിച്ചതെന്തിനാ ..?? എനിക്ക് സത്യത്തിൽ ഉത്തരമുണ്ടായിരുന്നില്ല ...കാറ്റടിക്കുമ്പോൾ ഞാനാകെ വിറക്കാൻ തുടങ്ങിയിരുന്നു അത് കണ്ടാണോ എന്തോ അവനെന്നെ വീട്ടിലേക്കു എത്തിച്ചു , അമ്മയോട് വെള്ളം നന്നായി ചൂടാക്കാൻ പറഞ്ഞു ,പിന്നെ എന്നെ ബാത്‌റൂമിൽ കൊണ്ടുപോയി അത്യാവശ്യം ചൂടുള്ള ആ വെള്ളത്തിൽ മേല് കഴുകിച്ചു തോർത്തി റൂമിൽ കൊണ്ടുവന്നു ബെഡിൽ ചാരി ഇരുത്തി ..വിറയലിനു കുറവ് വന്നെങ്കിലും തുമ്മലിനും ചുമക്കും, എനിക്ക് കുറവുണ്ടായില്ല ,അതുപോലെ സംസാരിക്കാനും പ്രയാസം ..പനി വന്നു തുടങ്ങുന്നുണ്ടോ എന്നൊരു സംശയവും ..പക്ഷെ ഇതൊന്നുമല്ല എന്നെ ഏറെ കുഴക്കിയത് അവന്റെ ചോദ്യമായിരുന്നു .മരിക്കാൻ പേടിക്കുന്നുണ്ടെങ്കിൽ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചതെന്തിനാ .!!അവൻ പറഞ്ഞുതുടങ്ങി " ആളുകൾ ആത്മഹത്യാ ചെയ്തു എന്ന ന്യൂസ്‌ കേക്കുമ്പോ ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യമുണ്ട് , അവർ മരിച്ചാൽ യഥാർത്ഥത്തിൽ നഷ്ടം സംഭവിക്കുന്നത് അവരുടെ അച്ഛനമ്മമാർക്കും മറ്റു പ്രിയപ്പെട്ടവർക്കുമാണ് , നിന്റെ കാര്യത്തിൽ ആണെങ്കിൽ അമ്മക്ക് , പിന്നെ

💬 Comments

View all comments