Chapter Title : കിനാവ് പോലെ 4 [Fireblade]
ഞാൻ അതിന്റൊപ്പം എത്തിപ്പിടിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടേണ്ടി വന്നു...
ഏകദേശം 120 വീടോളം ഉണ്ടായിരുന്നു , 7.40ന് അവസാന വീടും തീർത്തു ജാഫർ യാത്ര പറഞ്ഞു പോയപ്പോളേക്കും എന്റെ അടപ്പ് ഊരിയിരുന്നു.
തുടര്ച്ചയായി സൈക്കിൾ ഓടിച്ചു എനിക്ക് കാലിനൊരു കൊളുത്തി പിടുത്തം , അവൻ പോയിക്കഴിഞ്ഞപ്പോൾ മെല്ലെ സൈക്കിളിൽ നിന്നും ഇറങ്ങി അതും ഉന്തി ഞൊണ്ടി ഞൊണ്ടിയായി എന്റെ നടപ്പ് ...പക്ഷെ മനസിന് വല്ലാത്തൊരു സന്തോഷം , ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ...
സൈക്കിൾ കുറേ ഉന്തിയും ഓടിച്ചും 3 km അപ്പുറത്ത് നിന്നും ഞാൻ വീട്ടിലെത്തി , മെല്ലെ ചെന്നു ഉമ്മറത്ത് ഒരു പായ വിരിച്ചു കിടന്നു , നന്നായിത്തന്നെ ക്ഷീണിച്ചിരുന്നതും രാത്രിയിലെ ഉറക്കമില്ലായ്മയും, ശെരിക്കും വിട്ടുമാറാത്ത പനിയും എല്ലാം കൂടി ആയപ്പോൾ അവിടെ അങ്ങനെ കിടന്നു ഉറങ്ങിപ്പോയി ..9 മണിക്ക് പെങ്ങൾ എണീപ്പിച്ചപ്പോൾ എനിക്ക് ഉറക്കം മാറിയിരുന്നില്ല ..പിന്നെ ഒരുതരത്തിൽ കുളിച്ചു ഭക്ഷണം കഴിച്ചു ശബരിയോടൊത്തു കോളേജിലേക്ക് പോയി , പോകുന്ന പോക്കിൽ ജോലിയെകുറിച്ച് സംസാരിച്ചും ഓരോന്ന് പ്ലാൻ ചെയ്തും കോളേജിൽ എത്തിയത് അറിഞ്ഞില്ല ..
ഇന്നു സംഭവബഹുലമായ ദിവസമാകുമോ എന്തോ ..ജിത്തുവിനെ കണ്ടിട്ട് എങ്ങനെയാ പരിപാടി എന്നൊന്നും അറിയില്ല , ഞാൻ ഇനി പറയാനുള്ള എന്തൊക്കെ പ്ലാൻ ചെയ്തുപോയിട്ടും പ്രത്യേകിച്ചൊരു കാര്യവും ഇല്ല , അവരെ കാണുമ്പോൾ സംസാരിച്ചുതുടങ്ങുന്നതോടുകൂടി പ്ലാൻ ചെയ്തതെല്ലാം മറന്നു വേറെന്തെങ്കിലും സംസാരിക്കാറാണ് പതിവ് ..ശബരി എന്തൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടോ എന്തോ ..അടിപിടിയൊന്നും ഉണ്ടാവണ്ടിരുന്നാൽ മതിയാരുന്നു...
അന്നും പതിവുപോലെ ഉച്ചവരെയുള്ള സമയം വളരെ പെട്ടെന്ന് കഴിഞ്ഞുപോയി , ഉച്ചക്കുള്ള
💬 Comments
View all comments