0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
ചെല്ലാമെന്നും വിളിച്ചു പറഞ്ഞു ..അത് കഴിഞ്ഞു ആദ്യമായിട്ടൊരു ജോലിക്ക് പോകുന്നതിന്റെയോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ , സന്തോഷമാണോ ആകാംഷയാണോ എന്നറിയാതെ എന്തോ ഒരു അവസ്ഥ ...മനസ്സ് വല്ലാതെ നിറഞ്ഞു കവിയുന്ന അവസ്ഥയിൽ ആയതുകൊണ്ടാകും കഫ് സിറപ്പ് കുടിച്ചിട്ടുപോലും ഒട്ടും ഉറക്കം വന്നില്ല ...തിരിഞ്ഞും മറഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു . കുളിച്ചിട്ടു പോകേണ്ട ആവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് 5 മണി ആയിട്ടെ എണീറ്റുള്ളു .പല്ലുതേപ്പും മുഖവും കഴുകി വന്നപ്പോളേക്കും അമ്മ കട്ടൻ ചായ ഉണ്ടാക്കികൊണ്ടുവന്നു ..എനിക്ക് ഇത് അസമയമാണെങ്കിലും അമ്മക്ക് സ്ഥിരം സമയം തന്നെയാണ്..കട്ടൻ കുടിച്ചു നേരെ ഞാൻ ശിവേട്ടന്റെ സൈക്കിൾ എടുക്കാൻ പോയി. അവിടെ എത്തിയപ്പോളേക്കും ശിവേട്ടൻ സൈക്കിൾ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചിരുന്നു , പുള്ളിയെ വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങളുടെ ആൽത്തറ കവലയിലെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു , അങ്ങനെ അതുമെടുത്തു അങ്ങോട്ട്‌ പോയി ..ജാഫർ ഏതാണ്ട് ആ സമയത്ത് തന്നെ എത്തി , പേപ്പറുകൾ കെട്ടാക്കി എണ്ണി പൊതിഞ്ഞു സൈക്കിൾ സ്റ്റാൻഡിൽ എടുത്തു വെച്ചു..രാവിലെ ആയതുകൊണ്ട് തന്നെ അത്യാവശ്യം തണുപ്പുണ്ടായിരുന്നു പക്ഷെ എനിക്ക് അവസ്ഥ വേറെ ആയിരുന്നു .ഇത്രേം വീടുകൾ ഓർത്തുവെക്കാൻ കഴിയുമോ എന്നുള്ള പേടി കാരണമുള്ള ചൂട് ,അത് പുറമെയുള്ള തണുപ്പിനെ കെടുത്തി ... എല്ലാം എടുത്തു വെച്ചു ജാഫർ പോവാമെന്നു പറഞ്ഞു സൈക്കിൾ എടുത്തു...ഞാൻ അവന്റെ പുറകെ സൈക്കിളിൽ ഓരോ വീടും കവർ ചെയ്തു ..നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു ,ഒന്നാമത് സൈക്കിൾ നന്നായി ഓടിക്കാൻ അറിയില്ല ,നല്ല എക്സ്പീരിയൻസ് ഉള്ള ജാഫർ അവന്റെ ഒഴുക്കിൽ ആ ജോലി ചെയ്തപ്പോൾ

💬 Comments

View all comments