Chapter Title : കിനാവ് പോലെ 4 [Fireblade]
ഭക്ഷണം എടുത്തപ്പോൾ തന്നെ ശബരി പെട്ടെന്ന് കഴിക്കാനായി തിരക്ക് കൂട്ടി , എനിക്ക് വീണ്ടും ടെൻഷൻ ആയി തുടങ്ങി..സംഗതി ജിത്തു കമ്പനിക്കാരൻ ആണെങ്കിലും ഇപ്പോളത്തെ പോക്ക് കമ്പനി കൂടാനല്ലെന്നു എന്റെ മനസിലുണ്ടല്ലോ ....ഒരു പ്രശ്നം ഉണ്ടാവുന്നതിനേക്കാൾ എനിക്ക് ടെൻഷൻ ഉള്ളത് അതിന്റെ വരും വരായ്കകളെ ചിന്തിച്ചായിരുന്നു ..അച്ഛൻ എന്നൊരു പിൻബലം ഇല്ലാത്തതുകൊണ്ട് അമ്മ പണ്ടുമുതൽക്കേ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ആരും സഹായിക്കാനുണ്ടാവില്ലെന്ന ഒരു മെസ്സേജ് മനസ്സിൽ അടിച്ചേൽപ്പിച്ചിരുന്നു , പിൽക്കാലത്തു ആ ഒരു കാര്യം എന്റെ ചങ്കൂറ്റത്തിനെ സാരമായി ബാധിച്ചു , ഒരുതരം അരക്ഷിതാവസ്ഥ ...ശബരി എന്റെ ആ ഒരു അവസ്ഥയെ മാറ്റി പ്രതികരിക്കേണ്ട സമയങ്ങളിൽ പ്രതികരിക്കാൻ വേണ്ടുന്ന ട്രെയിനിംഗ് തരുന്നത് നിങ്ങള്ക്കും അറിയാമല്ലോ ..
നമ്മുടെ പ്രശ്നങ്ങൾ തീര്ക്കാൻ ആരും ഇല്ലെന്നും , ഉള്ള ആളുകൾക്ക് അതിനുള്ള കഴിവില്ല എന്നതും വളർന്നു വരുന്ന കുട്ടിക്ക് ചിലപ്പോൾ പ്രതികരിക്കേണ്ട അവസരത്തിൽ പോലും നിശ്ശബ്ദരായിരിക്കാൻ കാരണമായേക്കാം , വളരുന്ന സമയത്ത് നമ്മിൽ സ്വതസിദ്ധമായി ഉത്ഭവിക്കുന്ന ചങ്കൂറ്റം വളർന്നതിന് ശേഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനു പൂര്ണത കൈവരുകയില്ല ..
ശബരി പലപ്പോളും പ്രതികരിക്കുമ്പോളെല്ലാം ഇതുപോലെ വരും വരായ്കകളെ കുറിച്ച് ഞാൻ പേടിക്കുമെങ്കിലും അവന്റെ ആ കഴിവിനോട് എന്റെയുള്ളിൽ ബഹുമാനമുണ്ടായിരുന്നു ....
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജിത്തുവിന്റെ ക്ലാസിനു അരികിലേക്ക് ചെന്നു , ചെല്ലുമ്പോൾ തന്നെ കൂട്ടുകാരുമൊത്ത് സംസാരിച്ചു അവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു ...ഞങ്ങളെ കണ്ടപ്പോൾ അവനുണ്ടായ പരുങ്ങൽ ഈ പ്രശ്നത്തിലുള്ള അവന്റെ പങ്കിനെപ്പറ്റി നല്ലൊരു ഐഡിയ തന്നു , ചെന്നു അവന്റെ കഴുത്തിൽ കയ്യിട്ടു കൂട്ടിപ്പിടിച്ചു ശബരി തിരികെ പോന്നു
💬 Comments
View all comments