Chapter Title : കിനാവ് പോലെ 4 [Fireblade]
, ഞാൻ പിറകെയും ...ഒപ്പം കളിക്കുന്നവർ ആയതുകൊണ്ടോ എന്തോ അതുകണ്ടിട്ടും കൂട്ടുകാർക്കു പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നിയില്ലെന്നു എനിക്ക് തോന്നി ...ആ ക്ലാസിൽ തന്നെയാണല്ലോ കീർത്തനയും ,എന്നെ അവൾ കാണരുതേ എന്ന പ്രാർത്ഥനയാണ് എന്റെയുള്ളിൽ ഉണ്ടായിരുന്നത് ..
ഫസ്റ്റ് ഫ്ലോറിലാണ് ജിത്തുവിന്റെ ക്ലാസ്സ്, ശബരി അവനെയും പിടിച്ചു പോയത് താഴെ ക്ലാസുകളുടെ പുറകുവശത്തായി ഉള്ള വെള്ള ടാങ്കിന്റെ അവിടേക്കാണ് , കോളേജിലെ ആവശ്യങ്ങൾക്ക് ആ ടാങ്കിൽ നിന്നും ശുദ്ധീകരിച്ചു പോകുന്ന വെള്ളമാണ് ഉപയോഗിക്കുന്നത് ടാങ്ക് എന്ന് പറഞ്ഞാൽ സിമെന്റിൽ ഒരു റൂം പോലെ ഉണ്ടാക്കിയ ഒന്നാണത് . ക്യാമ്പസ് വലുതായതുകൊണ്ടു തന്നെ ഇതിന്റെ സൈഡിലേക്ക് അധികമാരും വരാറില്ല ..
ജിത്തുവിനെ ശബരി വളരെ വേഗത്തിലാണ് കൊണ്ടുപോയിരുന്നത് , ഞാൻ കോണിപ്പടി ഇറങ്ങി തിരിയുന്നതിനിടക്ക് എന്റെ കാലൊന്നു മടങ്ങി , ചെരുപ്പ് പൊട്ടി , കാലിന്റെ ആംഗിളിൽ ചെറിയൊരു വേദനയും....ചെരുപ്പ് ഊരി കയ്യിലെടുത്തു അവർ നിക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോൾ ജിത്തുവിന്റെ കഴുത്ത് ഇടതു കയ്യിലിട്ടു കുടുക്കി അവന്റെ നെടുംപുറത്തിട്ടു വലതും കൈമുട്ട് കൊണ്ട് പോലിസ് ഇടിക്കുന്ന പോലെ ഇടിക്കുന്ന ശബരിയെയും ,അനങ്ങാൻപോലും പറ്റാതെ ഞെരങ്ങിക്കൊണ്ടു കരയുന്ന ജിത്തുവിനെയുമാണ് ..
അതുശെരി ഇത്രപെട്ടെന്ന് തുടങ്ങിയോ ..!!
അവന്റെ കരച്ചിൽ കണ്ടിട്ട് പക്ഷെ സാധാരണ തോന്നുന്ന പാവത്തം എനിക്ക് തോന്നിയില്ല , ഒന്നുമില്ലെങ്കിലും എനിക്കിട്ടു നൈസായിട്ട് പണിഞ്ഞ് ആളാവാൻ നോക്കിയ തെണ്ടിയല്ലേ...!!
പിന്നെ ശബരി ഇടിച്ചു കൊല്ലണ്ടന്നു കരുതി പിടിച്ചുമാറ്റി .." അവനിട്ട് ഉണ്ടാക്കിയിട്ട് മിണ്ടാണ്ടിരുന്നാൽ നിന്നെ ആരും ഒന്നും ചെയ്യില്ലെന്ന് കരുതിയോ മൈരേ . ..ഒപ്പം നിന്നു കളിച്ചു ചിരിച്ചു നൈസായിട്ട്
💬 Comments
View all comments