0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
അല്ലെങ്കിൽ ... പ്രേമമാണോ എന്നുപോലും ശെരിക്കും അറിയാത്ത എന്തോ ഒരു മണ്ടത്തരം..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇങ്ങനെയൊക്കെ ആവേണ്ട ഒന്ന് ..." എന്റെ ശബ്ദം ഇടറിവരുന്നത് മാറ്റാൻ ഞാൻ ഒന്ന് മുരടനക്കി വീണ്ടും തുടർന്നു .. " അവൾ എന്നെങ്കിലും വേറെ എങ്ങനേലും അറിഞ്ഞിരുന്നെങ്കിലും ഇതൊക്കെത്തന്നെ സംഭവിച്ചേനെ , എന്നെപോലെ ഒരുവനെ ഇഷ്ടപ്പെടാനൊന്നും ആർക്കും പറ്റൂല , പക്ഷെ സങ്കടം അതൊന്നുമല്ലടോ വെറുതെയാണെങ്കിലും എന്റെയാണെന്നു പറയുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടാർന്നു അത് പോയിക്കിട്ടി , പിന്നാലെ നടക്കരുതെന്നു പറഞ്ഞോണ്ട് ഇനി എന്നെക്കൊണ്ട് അതിനു സാധിക്കൂല " അത് പറഞ്ഞു തീർന്നപ്പോൾ ജിത്തു എന്നെ അമർത്തി കെട്ടിപിടിച്ചു ..കണ്ണുനീർ മൂടി കാഴ്ച്ച വീണ്ടും മറഞ്ഞു ..ശബരി ജിത്തുവിനെ തോണ്ടി വിളിച്ചു " അവളോട്‌ ഞങ്ങൾ കാര്യം പറയും ,നിന്റെ ആവശ്യം വേണ്ടിവന്നാൽ നീ വന്നു കാര്യം പറയണം .....അറിയാത്ത കാര്യത്തിന്റെ പാപം തലേൽ ചൊമക്കേണ്ട ആവശ്യം ഇല്ലല്ലോ .." ജിത്തു സമ്മതിച്ചു ,അവനോടു അവന്റെ ഏതെങ്കിലും നോട്ട്ബുക്കും ആ കത്തും എടുത്തുവരാൻ പറഞ്ഞു ,അവൻ ഒന്നും ചോദിക്കാതെ ഏതോ ഒരു നോട്ട് കൊണ്ട് തന്നു ,കത്ത് ഉള്ളിൽ ഉണ്ടെന്നും അവനോടു പറഞ്ഞു ... ശബരി എന്നെയും കൂട്ടി ക്ലാസിലേക്ക് നടന്നു .. " നമുക്ക് ഇന്നുതന്നെ അവളേം കാണണം , അതും കൂടി ക്ലിയർ ആയാൽ ഒരു സമാധാനം ഉണ്ടാവും ..." നടക്കുമ്പോൾ അവൻ പറഞ്ഞു . ക്ലാസിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു , ഏതൊക്കെയോ വിഷയങ്ങൾ ആരൊക്കെയോ വന്നു എടുത്തുപോയി എന്നല്ലാതെ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ,

💬 Comments

View all comments