0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
ആലോചിക്കുംതോറും അവളെ കണ്ടു ഇതോടുകൂടി എല്ലാം ശെരിയാക്കണമെന്നു എനിക്കും തോന്നി ...അതാണ് അതിന്റെ ശെരി , മനസൊന്നു ശാന്തമായപ്പോൾ ഒരു നിശ്വാസം വിട്ടു ശബരിയുടെ കയ്യിൽ അമർത്തി ....
വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു നേരെ അവർ വരുന്ന വഴിയെ വച്ചുപിടിച്ചു , ആ വഴിയും സമയവും എല്ലാം എനിക്ക് കാണാപ്പാഠമാണെന്നു നിങ്ങള്ക്കും അറിയാലോ ..പക്ഷെ നേരത്തെ കരുതിയ സമാധാനം വീണ്ടും ചെറുങ്ങനെ പോയിത്തുടങ്ങി , ഓരോ അടി വെക്കുംതോറും നെഞ്ചിൽ ദഫ്‌മുട്ട് ആരംഭിച്ചു ...നാക്കിലെ വെള്ളം ചെറുതായിട്ട് വറ്റുന്നുണ്ടോ ...????ഏയ്‌ ,കൂൾ മനു ..കൂൾ .... ഞാൻ ശ്വാസം വലിച്ചെടുത്തു ഉള്ള 30cm നെഞ്ചിൽ കിട്ടാവുന്നത്ര എയർ വലിച്ചുകേറ്റി ഫിറ്റാക്കിവെച്ചു ...കാലിനു വിറയലുണ്ടോ ? എന്റെ അടുത്ത സംശയം , പണ്ടാരടങ്ങാൻ എന്നെ എന്റെ മനസ് തന്നെ തളർത്തുമെന്നാണ് തോന്നണത് , പുല്ല് , പ്രൊപ്പോസ് ചെയ്യാനൊന്നും അല്ലല്ലോ , ഈ വള്ളിക്കെട്ടു ഒന്ന് മാറ്റാനല്ലേ ഇതൊകെ മതി ...ശബരി എതിരെ വരുന്ന ഓരോ പെൺകുട്ടികളെയും ക്ലോസായി നോക്കുന്നുണ്ട് , ഇനിയിപ്പോ ഇവന്റെ ഉദേശം കീർത്തനയെ കാണണതല്ലേ ..വൻ വായ്നോട്ടമാണല്ലോ ... ഇതൊക്കെ ചിന്തിച്ചു നിക്കുന്നതിനിടക്ക് അതാ വരുന്നു ആറ്റംബോംബ് ....കീർത്തന ... അവൾ നടന്നു അടുത്തെത്തിയപ്പോൾ ശബരി അവളെ വിളിച്ചു , സംശയത്തിൽ അവനെ നോക്കിയ അവൾ അടുത്തു എന്നെക്കണ്ടപ്പോ മുഖം കടന്നൽ കുത്തിയ കണക്കിന് കൂട്ടിവെച്ചു ..ഹോ എന്തൊരു ഭാവം ...ഉണ്ടക്കണ്ണു തുറിപ്പിച്ചു പുച്ഛത്തിൽ എന്നെ നോക്കി ..കൂടെയുള്ള രണ്ടെണ്ണവും ഏതാണ്ട് അതേ ഭാവത്തിൽ തന്നെയാണ് നോക്കുന്നത് ...ഇവർ മൂന്നും എപ്പോഴും ഒരുമിച്ചു തന്നെയാണോ

💬 Comments

View all comments