Chapter Title : കിനാവ് പോലെ 4 [Fireblade]
..
ദേവ്യേ ....ചതിക്കല്ലേ ....!!!
ഞാൻ ഇറങ്ങുന്നതിനു മുൻപ് തന്നെ വിറക്കാൻ തുടങ്ങി....ഒന്നും നോക്കിയില്ല കേറി പോയി അപ്പുറത്തെ പറമ്പിൽ മൂത്രമൊഴിച്ചു വന്നു ,വെറുതെ കുളിച്ചു പോകാനാണെങ്കിൽ കുളത്തിൽ ഒഴിച്ചാൽ മതിയാരുന്നു ,ഇതിപ്പോ ആ വെള്ളം തന്നെ കുടിക്കേണ്ടി വരുമല്ലോ എന്നൊരു പേടി ..തിരിച്ചു കുളത്തിൽ നോക്കുമ്പോൾ ശബരി കാലും കയ്യും അനക്കാതെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്നു , ഇതിപ്പോ ഇവനെങ്ങാനും ......
" എടാ മൈ ** നീ ഇതിനകത്തൊന്നും മൂത്രോഴിക്കല്ലെട്ടോ ....അതും കൂടെ താങ്ങാൻ വയ്യ ...." ഞാൻ അവനോടു കയർത്തു ...
അവൻ ഒന്ന് രണ്ടു റൌണ്ട് നീന്തി പിന്നെ എന്നോട് ഇറങ്ങാൻ പറഞ്ഞു ..ഞാൻ കുറച്ചു ടൈമൊക്കെ തള്ളിപ്പിടിച്ചു, , ഇനി നിന്നാൽ ചവിട്ടിയിടുമോ എന്നുള്ള അവസ്ഥയിൽ ഇറങ്ങി ...
ആദ്യം സ്റ്റെപ്പിൽ കിടന്നു കൈകാലിട്ടടിച്ചു പ്രാക്റ്റീസ് ചെയ്തു ..പിന്നെ ഒന്നുകൂടി താഴെയുള്ള സ്റ്റെപ്പിൽ ഇതുതന്നെ ചെയ്തു , ശേഷം കുറച്ചൊന്നു നീന്തിനോക്കി ...നോ രക്ഷ..!! ആഴം ഉള്ളപ്പോൾ കയ്യും കാലും പൊന്തുന്നില്ല ,വെള്ളത്തിലിട്ടു അടിക്കാനും പറ്റുന്നില്ല , പെട്ടെന്ന് ക്ഷീണിക്കുന്ന ഒരു ഫീൽ , ഒന്നുകൂടി ശ്രമിച്ചു , കുറച്ചു വെള്ളം മൂക്കിലും വായിലും കേറി അതോടെ കണ്ട്രോൾ പോയി വീണ്ടും മുങ്ങി ,കൊറേ കുടിച്ചു ,ചെവി അടഞ്ഞു അകെ എരിപൊരി സഞ്ചാരം ...ശബരി വന്നു വയറിൽ താങ്ങി പൊന്തിച്ചു സ്റ്റെപ്പിൽ കേറ്റിവിട്ടു , ഞാൻ സ്റ്റെപ്പിലിരുന്നു കുറേ തുമ്മി ,ചുമച്ചു ,ചെവിയിലെ വെള്ളം കളയാൻ നോക്കി ഒന്നും ശെരിയാവുന്നില്ല ...! എന്റെ ഫുൾ മൂഡ് പോയി ....
"
💬 Comments
View all comments