Chapter Title : കിനാവ് പോലെ 4 [Fireblade]
ടാ ....ബാ ...ബാക്കി നാളെ കുടിക്കാം , ഇന്നിപ്പോ ന്നെ കൊണ്ട് ഇത്രയേ പറ്റുള്ളൂ ..."
ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു ..എന്റെ കണ്ണാകെ ചുവന്നു വേദനയെടുക്കാൻ തുടങ്ങി ..ഞാൻ തോർത്തൂരി മുടിയിലെ വെള്ളമൊക്കെ തുടച്ചു ...
" ആ ...ആദ്യത്തെ ദിവസായോണ്ട് സമ്മതിക്കാം ...ഇനി ഇത് നടക്കൂല്ലട്ടോ .., നിന്നെ ഒരു നീന്തൽക്കാരനാക്കിയിട്ട് തന്നെ ബാക്കി കാര്യള്ളൂ .....നീ കേട്ടിട്ടില്ലേ പേടിയുള്ള കാര്യങ്ങൾ ആദ്യം ചെയ്താൽ പിന്നെ എന്ത് ചെയ്യാനും ധൈര്യം കിട്ടും ന്നു ...ഇനി ബൈക്ക് കൂടി പഠിക്കണം , നീന്തൽ പഠിച്ചൊന്നു സെറ്റ് ആയാൽ അതൂടി നോക്കാം ...Ok..??
അവൻ ചോദിച്ചപ്പോ വല്ല്യേ സമ്മതൊന്നും തോന്നീലേലും ചുമ്മാ മൂളിക്കൊടുത്തു ...ഇല്ലെങ്കിലും ആ നാറി സമ്മതിക്കൂല ...
" കുടിച്ച വെള്ളത്തിന് ഉപ്പുരുചി ഉണ്ടോ ചെങ്ങായ് ..???"
പോണ വഴിക്ക് കള്ളച്ചിരിയോടെ ആ നാറി ചോദിച്ചപ്പോൾ സത്യമായിട്ടും എന്റെ മനം ചത്തു ...വയറിൽ നിന്നും ഒരു ഓക്കാനം തൊണ്ടക്കുഴിയിൽ എത്തി ...അല്ലെങ്കിലെ അകെ അവശനിലയിൽ ആയിട്ടുണ്ട് അതിന്റെകൂടെ ആ ചെറ്റയുടെ മൂത്രം കുടിക്കേണ്ട ഗതികേട് കൂടി വന്നോ എന്നതാരുന്നു എന്റെ ഡൌട്ട് ...!!
" ഈശ്വരാ ... ഭഗവാനെ ....ഈ നാറിക്ക് നല്ലത് മാത്രം വരുത്തണേ "
ഞാൻ ആകാശത്തേക്ക് കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു ...ചിരി സഹിക്കാൻ വയ്യാതെ അവൻ തലയറഞ്ഞു തുള്ളി ....ഞാനാണെങ്കിൽ അതും നോക്കി വിഷണ്ണനായി പാടവരമ്പത്തികൂടി വീട്ടിലേക്കു നടന്നു ...ബൈക്കിനു വരുമ്പോൾ കുളത്തിലേക്ക് വീട്ടിൽ നിന്നും വളഞ്ഞു വരണം ,പക്ഷെ പാടം വഴി ആണെങ്കിൽ കുറച്ചേ ഉള്ളു ...വാഴയും പൂളയും ഒരു
💬 Comments
View all comments