Chapter Title : കിനാവ് പോലെ 4 [Fireblade]
ഭാഗത്ത് നെല്ലും നിറഞ്ഞു എത്രയോ ഏക്കറോളം പാടമാണ് , അഞ്ചോ ആറോ പേരുടെ ഒന്നിച്ചുള്ള സ്ഥലമാണ് ഇതെല്ലാം ...
പോകുന്ന വഴിയാണു അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ശാന്തി ചേച്ചിയുടെ വീട് , അവരുടെ മകൾ നിത്യ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു ..വളർന്നപ്പോൾ അവൾ ഒരു നാണക്കാരിയായി മാറി എങ്കിലും സംസാരിക്കാറൊക്കെ ഉണ്ടുതാനും ..ഇരുനിറത്തിൽ വട്ടം മുഖവും ചന്തിക്ക് താഴെ മുടിയുമുള്ള ഒരു സുന്ദരിക്കുട്ടി ..പ്ലസ് ടു പഠിക്കുന്നു .ശബരി പണ്ട് എന്നെ കളിയാക്കിയിരുന്നതു അവളുടെ പേര് പറഞ്ഞായിരുന്നു , കീർത്തനയെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതും പിന്നാലെ നടക്കാൻ തുടങ്ങിയപ്പോളുമാണ് അവൻ ഇതിനെപ്പറ്റി തീരെ സംസാരിക്കാതായത് ...
എനിക്ക് അവളോട് ഒരിക്കലും അങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല , പാടം കേറിയാൽ അവരുടെ വീടിന്റെ ഇടവഴിയിലൂടെയാണ് പിന്നെ നടക്കാനുള്ളത് ..ജസ്റ്റ് നോക്കിയപ്പോൾ ശാന്തി ചേച്ചി ചൂടിൽ എന്തൊക്കെയോ പറയുന്നുണ്ട് , ആരെയാ പറയുന്നതെന്ന് കാണുന്നില്ല , അടുത്തു ആരും ഇല്ല ..തിണ്ണയിൽ ചാരിയിരുന്നു ഉള്ളിലേക്ക് നോക്കിയാണ് പറയുന്നത് ...
" എന്താ അവിടൊരു യുദ്ധം ..ചേച്ചി നല്ല ചൂടിലാണല്ലോ .."
ഞാൻ ചേച്ചിയോട് ചോദിച്ചു .
" ആഹാ ....ആരാപ്പോ ഇത് .. ജമ്പനും തുമ്പനും കുളിക്കാൻ തിരുമാനിച്ച ദിവസമാണല്ലേ ഇന്ന് ...??
ചേച്ചി ദേഷ്യം മാറ്റി നമുക്കിട്ടു താങ്ങി ..
" ഒന്നും പറയണ്ട മക്കളെ , ആ കുരുത്തംകെട്ട പെണ്ണിനെ പറയാർന്നു , പരീക്ഷ ടൈമിൽ തലേദിവസം മാത്രം പഠിക്കും , അല്ലാത്ത സമയം വെറുതെ ഓരോന്ന് കുത്തിക്കുറിച്ചും , ക്രാഫ്റ്റ് ചെയ്തും സമയം കളയും..ഇപ്പോ
💬 Comments
View all comments