Chapter Title : കിനാവ് പോലെ 4 [Fireblade]
പറഞ്ഞു .ചേച്ചീന്റെ അടുക്കളത്തോട്ടത്തിൽ ഉണ്ടായതാണത്രേ ..
ഞങ്ങൾ മെല്ലെ യാത്ര പറഞ്ഞിറങ്ങി...അവരവരുടെ വീട്ടിൽ കേറി ...എനിക്ക് വെള്ളം കേറിയിട്ടുള്ള അമ്പരപ്പ് മാറിവരുന്നേ ഉണ്ടായിരുന്നുള്ളു ....അതുകൊണ്ട് ചായ കുടിക്കാനുള്ള മൂഡ് ലവലേശം ഉണ്ടായിരുന്നില്ല ..നേരം ഇരുട്ട് ആവുന്നെ ഉള്ളു , ചുമ്മാ പടിയിൽ കേറി ഇരുന്നു, അങ്ങനെ പേടിയുള്ള ഒരു കാര്യം ചെയ്തുതുടങ്ങി ..ഇനി ഇങ്ങനെ ഓരോന്നും വേണ്ട മാറ്റങ്ങൾ വരുത്തണം ..നാളെ ഇനി എന്തൊക്കെയാണാവോ ...കോളേജ് ഓരോ ദിവസവും ഓരോ അവസ്ഥയിലാണ് നടന്നുകൊണ്ടിരിക്കുന്നത് ...എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് .ജീവിതം ഒഴുകുന്നത് ശെരിയായ രീതിയിലാണോ അല്ലേ എന്നുള്ളതിൽ മാത്രമാണ് സംശയം ..
അമ്മ വിളക്ക് വെച്ചതും യാന്ത്രികമായി തൊഴുതു വീണ്ടും ചിന്തകളിൽ ചിലവഴിച്ചു , അനിയത്തി നാമം ജപിച്ചതും മറ്റേതോ ലോകത്തിൽ നിന്നാണ് ഞാൻ കേട്ടത് . ...
എനിക്കിഷ്ടമാണ് ഇങ്ങനെ ഏകാന്തമായി ഇരിക്കുന്നത് , എല്ലാവരിലുമുള്ള ചില ഭ്രാന്തൻ ചിന്തകളിൽ മനസിനെ അങ്ങനെ അലയാൻ വിട്ടു സ്വതന്ത്രനായി സമയം കഴിക്കുന്നത് രസകരമാണ് ..
അവനവന്റെ സ്വഭാവത്തിന്റെ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ നമ്മൾ സ്വയം തിരിച്ചറിയുന്നത് ജീവിതത്തിൽ നല്ലതാണ് , അങ്ങനെ വരുമ്പോൾ അകന്നു നിൽക്കേണ്ടതിൽ നിന്നും അകന്നുനിൽക്കാനും അടുത്തു വേണ്ടതിനെ കൂട്ടിപിടിക്കാനും സാധിക്കുകയുള്ളു എന്നാണ് എന്റെ വിശ്വാസം ..എപ്പോഴോ ഞാൻ എന്റെ നെഗറ്റിവിറ്റി മറന്നുപോയതാണ് കീർത്തനയുടെ കാര്യത്തിൽ സംഭവിച്ച പിഴവിന്റെ കാരണം ...
ഒരിക്കൽ ഇങ്ങനൊരു ഏകാന്തതക്കിടയിലാണ് വീട്ടിലെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും അകാലത്തിൽ മരണത്തെ വരിച്ച നന്ദിത k s എന്നൊരു കവിയത്രി യുടെ ' നന്ദിതയുടെ കവിതകൾ ' വായിക്കാനിടയായത് ..സ്വതവേ
💬 Comments
View all comments