0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.2K
ദുര്ബലഹൃദയനും സെൻസിറ്റിവും ആയ എന്റെ മനസിനെ പിടിച്ചുകുലുക്കാൻ പാകത്തിൽ സങ്കീർണമായ കവിതാശകലങ്ങളായിരുന്നു അവരുടേത് ..ആരും അറിയാതെ സ്വന്തം ഡയറിക്കുറിപ്പിൽ സൂക്ഷിച്ച ആ കുത്തിക്കുറിക്കലുകളിലെല്ലാം മരണത്തെ ആഴത്തിൽ സ്നേഹിച്ചവളുടെ വേദനകളായിരുന്നു ..ഒടുവിൽ മറ്റൊരാളോടും ഒരു യാത്രപോലും പറയാതെ അതേ കാമുകനെ വരിച്ച നന്ദിത , ശേഷം അവരെ അറിയാനായി അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു വായിച്ചു ...ആ നനുത്ത അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ എനിക്ക് പോലും നികത്താനാവാത്ത വിടവ് സൃഷ്‌ടിച്ച അനുഭവമായിരുന്നു അവരുടെ ജീവിതം .. ഒടുവിൽ എന്റെ ഏകാന്തതയുടെ അവസാനങ്ങളിൽ അങ്ങനൊരു കൊഴിഞ്ഞുപോക്ക് ഞാൻ സ്വപ്നം കണ്ടിരുന്നു ...അങ്ങനെ മനസിന്‌ കടിഞ്ഞാണില്ലാത്ത എന്റെ അവസ്ഥയെക്കുറിച്ചു ഞാൻ മുന്പും പറഞ്ഞിട്ടുണ്ടല്ലോ . ഇന്നത്തെ ഏകാന്തതക്ക് അവസാനം കുറിച്ചത് കൊതുകുകളുടെ എണ്ണം കൂടിയപ്പോളാണ് ...ഒരു മയവുമില്ലാത്ത അവറ്റയുടെ കുത്ത് സഹിക്കാതെ വന്നപ്പോൾ ഞാൻ മെല്ലെ എണീറ്റു ...എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ കൊതുകുകളെ ദൈവം സൃഷ്ടിച്ചതിനെപറ്റിയാണ് ...എല്ലാ ജീവികളും ഒരോ ആവാസവ്യവസ്ഥയുടെ ഭാഗങ്ങളാണ് പക്ഷെ ഈ സാധനത്തിന്റെ റോൾ ഇതുവരെ മനസിലായിട്ടില്ല ... അകത്തുപോയി ചായ ഒന്നുകൂടി ചൂടാക്കി കുടിച്ചപ്പോളേക്കും ശബരി വന്നു, ചെറിയ ജലദോഷം ഉള്ളതായി തോന്നിയെങ്കിലും ഞാനും ഇറങ്ങി , ആൽത്തറയിൽ വെടിപറഞ്ഞു സമയം ചിലവഴിച്ചു ...തിരികെ വന്നു രാത്രിഭക്ഷണവും കുറച്ചേ കഴിക്കാൻ പറ്റിയുള്ളൂ ..ജലദോഷത്തിനുള്ള മരുന്നും കഴിച്ചു കിടന്നു ,ക്ഷീണമുള്ളതുകൊണ്ടു ഉറങ്ങാൻ പ്രയാസമൊന്നും ഉണ്ടായില്ല .. പിന്നെയുള്ള 2 ദിവസവും പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല ..തിങ്കൾ മുതൽ ഞാനും ക്രിക്കറ്റ്‌ പ്രാക്ടീസ് പുനരാരംഭിച്ചു ,ബുധനാഴ്ച പുതിയ കോച്ച് ചാർജ് എടുത്തു ..ഞങ്ങൾക്ക് ടീം

💬 Comments

View all comments