Chapter Title : കിനാവ് പോലെ 4 [Fireblade]
മീറ്റിംഗ് ഉണ്ടായിരുന്നു .
ടീമിന്റെ പോരായ്മകളെ കുറിച്ച് അവനവനു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരുന്നു ..എല്ലാവരും പറയുകയും ചെയ്തു ..ശബരിക്ക് മുൻപേ എനിക്ക് അവസരം കിട്ടി ...കഴിഞ്ഞ ദിവസം എന്നോട് ശബരി സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഞാൻ വള്ളിപുള്ളി തെറ്റാതെയും , കുറച്ചു എന്റെ കയ്യിൽ നിന്നും എടുത്തിട്ടും ഒരു ഘടാഘടിയൻ അഭിപ്രായം പാസാക്കി....സംഗതി നല്ല ഒബ്സെർവഷൻ വെച്ചു അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു എന്നുള്ളതുകൊണ്ട് കോച്ച് അടക്കം എല്ലാ മെമ്പേഴ്സിനും ക്ലിയർ ഐഡിയ ആയിരുന്നു ...എല്ലാം പറഞ്ഞുതീർന്നു കയ്യടി വാങ്ങിച്ചു ഇരുന്ന് അവനെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ ലോകത്ത് കിട്ടാവുന്ന എന്തോ തെറിമാല ശബ്ദമില്ലാതെ ഉച്ചരിച്ചാണ് അവൻ സങ്കടം തീർത്തത് ...
അത്രേം പോയിന്റ് ഞാൻ പറഞ്ഞെങ്കിലും അവസരം കിട്ടിയപ്പോൾ അവൻ വീണ്ടും കുറച്ചു പോരായ്മകൾ ചൂണ്ടിക്കാണിച്ചു , അവൻ വളരെയേറെ ഈ പ്രശ്നങ്ങളെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു എനിക്കും മനസിലായി ..അവസാനമായി ടീം കളിച്ചതിൽ 10ൽ 8ഉം ഞങ്ങൾ തോറ്റതുകൊണ്ടു ഒരുതരത്തിൽ പോരായ്മകൾ ശെരിക്കും എല്ലാർക്കും അറിവുള്ളതുമായിരുന്നു ..ഒന്നാമത് നല്ലൊരു കൊച്ചൊന്നും ഇതുവരെ ഉണ്ടായിട്ടില്ല , മിക്കവാറും മുൻപ് കോളേജ് ടീമിൽ കളിച്ചിരുന്ന ഇപ്പൊ കോളേജിലില്ലാത്ത വല്ലവരും വന്നു അവർക്കിഷ്ടമുള്ള ഓരോ ടീമും സെറ്റ് ആക്കി കളിക്കാൻ വിടും ....ഒരുപാട് പേർ സൂചിപ്പിച്ച പ്രധാന കാര്യം അതായിരുന്നു .
ശേഷം കോച്ചിന്റെ ചാൻസ് ആയിരുന്നു ." അപ്പൊ പ്ലേയേഴ്സ് , ഇതൊക്കെയാണ് നമ്മുടെ ഇപ്പോളത്തെ പ്രശ്നങ്ങൾ , നമ്മൾ തന്നെ അതു റിപ്പയർ ചെയ്യണം ..ഇന്നലെ വരെ എങ്ങനെ പോയി എന്നത് കാര്യമാക്കണ്ട ,നമ്മളിന്നുമുതൽ പുതിയ രീതിയിലാണ് പോകുന്നത്
💬 Comments
View all comments