Chapter Title : കിനാവ് പോലെ 4 [Fireblade]
...നിങ്ങളിൽ ഓരോരുത്തരുടെയും സ്ട്രെങ്ങ്ത് , വീക്നെസ് വരും ദിവസങ്ങളിൽ എല്ലാം ഞാൻ അനലൈസ് ചെയ്തുകൊണ്ടേയിരിക്കും , നമ്മുടെ അവസാന 13 അംഗ ടീമിൽ എനിക്ക് അത്രേം കോണ്ഫിടെൻസ് ഉള്ള ആളുകൾ മാത്രമേ ഉണ്ടാകൂ ,അല്ലെങ്കിൽ ടീം പിരിച്ചുവിടാനാണ് പ്രിൻസിപ്പലിന്റെ ഓർഡർ ...തോൽക്കാൻ മാത്രമായി ടീം വേണ്ടെന്നാണ് പുള്ളിയുടെ വീക്ഷണം ...എന്റെയും ആഗ്രഹം അതുതന്നെയാണ് ,ജോലിക്ക് മാത്രമായിട്ട് നിങ്ങളെ കോച്ചിംഗ് ചെയ്യാൻ എനിക്കിഷ്ടമല്ല ...ബാക്കി എന്റെ അനലൈസ് കഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് പേർസണൽ ആയി പറഞ്ഞുതരുന്നതായിരിക്കും , പറയുന്ന കാര്യങ്ങൾ പോസിറ്റീവ് ആയി മാത്രമെടുത്തു എനിക്ക് വേണ്ട ഔട്ട്പുട്ട് നിങ്ങൾ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ..
So you all ready for the challenge..???"
കോച്ച് ഉറക്കെ ചോദിച്ചു .
"Yes sir" ഞങ്ങളും അതേ ടോണിൽ തിരിച്ചു പറഞ്ഞു .
"ഗുഡ് , ഇതേ പവർ എന്നും എപ്പോളും ഫീൽഡിൽ കാണണം അത് പ്രാക്റ്റീസ് ആണെങ്കിലും മാച്ചിൽ ആണെങ്കിലും ..Ok ഗയ്‌സ് ഇന്നു പ്രാക്ടീസ് ഇല്ല ,പകരം ഈ ഗ്രൗണ്ടിന് ചുറ്റും 5 റൌണ്ട് ജോഗ് ചെയ്തു ശേഷം നിങ്ങൾക്ക് പോകാം .."
എന്റെ പകുതി ബോധം പോയി ..ഇന്നിനി 5 റൌണ്ട് , തിരിഞ്ഞ് നോക്കുമ്പോൾ ഒരു വിധം എല്ലാരുടെയും അവസ്ഥ ഇതൊക്കെത്തന്നെ ,പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ ഇങ്ങൾ കാത്തോളീൻ ന്നു പറഞ്ഞു ഞങ്ങൾ തൊടങ്ങി ..രണ്ടുമൂന്നു റൌണ്ട് ഒരുവിധം കഴിഞ്ഞു ,4 ആയപ്പൊളേക്കും ശ്വാസം നെറുകിൽ കേറി ...വെള്ളം കുടിക്കാതെ തൊണ്ട വരണ്ടു ...5 എണ്ണം മുക്കി മൂളി കഴിഞ്ഞപ്പോളേക്കും എല്ലാരും
💬 Comments
View all comments