Chapter Title : കിനാവ് പോലെ 4 [Fireblade]
ആയ കാര്യം അറിഞ്ഞപ്പോൾ തടി ഊരിയാതാവുമെന്നു തോന്നി.
എന്നാലും ഈ കോളേജിൽ ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും
ആ കുരിപ്പിന് എന്റെ പേര് മാത്രേ ഇതിനൊക്കെ കിട്ടിയുള്ളൂ .....ഈ ലോകത്ത് ഇത്രേം ഗതികെട്ടവൻ വേറെ ആരും ഇല്ലേ ദൈവമേ എന്ന് ഷാജി പാപ്പൻ ചോയ്ക്കുന്ന പോലെ ഞാൻ സ്വയം ചോദിച്ചു...
" ഇന്നിനി കാണുന്ന കാര്യം നടക്കില്ല , നമുക്ക് നാളെ ഉച്ചയ്ക്ക് ആ ശവത്തിന്റെ ക്ലാസിൽ പോയി നോക്കാം, നീ വാ നമുക്ക് വീട്ടിൽ പോവാം "
ശബരി അതും പറഞ്ഞു എഴുന്നേറ്റു ...
ഒരുവിധം എല്ലാവരും പ്രാക്റ്റിസ് നിർത്തി പോവാനുള്ള പരിപാടി ആയിരുന്നു ..എനിക്ക് കോളേജ് കാണാൻ ഏറ്റവും ഇഷ്ടമുള്ള സമയം വൈകുന്നേരമാണ് , സൂര്യൻ അസ്തമിക്കുന്നതിന്റെ ആരംഭത്തിൽ , കുട്ടികളുടെ തെരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥമായ ക്യാമ്പസ് ...7 ഏക്കറോളം സ്ഥലത്താണ് കോളേജ് നിൽക്കുന്നത് , അതിൽ ഒരുപാട് ഡിപ്പാർട്ടമെന്റ് ഉള്ള കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ , 1 ഏക്കറോളം ഗ്രൗണ്ടിന് മാത്രമായാണ്, ഇപ്പോൾ ഉള്ള പ്രിൻസിപ്പൽ 2 വർഷം മുൻപ് ചാര്ജടുത്തതിന് ശേഷമാണ് കോളേജിന്റെ നോൺ അക്കാഡമിക്കൽ കാര്യങ്ങൾക്കു കൂടി പ്രാധാന്യം കിട്ടിയത് ...ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിൽ 3 നെറ്റ്‌സ് പ്രാക്ടിസിനു മാത്രമായുണ്ട് , അതുകൂടാതെ ഒരു ഭാഗത്ത് വോളീബോൾ കോർട്ടും ..ഫുട്ബോൾ മാത്രം കോളേജിന്റെ 100 മീറ്റർ അപ്പുറത്തെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കളിക്കാനുള്ള അവകാശം ഉണ്ട് .ചുരുക്കത്തിൽ കഴിയുന്നത്ര സ്പോർട്സ് ട്രെയിനിംഗ് നടക്കുന്ന ഞങ്ങടെ സ്വന്തം കോളേജ് .ഇടക്കൊക്കെ സമരങ്ങളും ഇലെക്ഷനും പൊളിറ്റിക്‌സും എല്ലാം ഉണ്ടെങ്കിലും പൊതുവേ വലിയ രീതിയിലുള്ള
💬 Comments
View all comments