Chapter Title : കിനാവ് പോലെ 4 [Fireblade]
കച്ചറ ഇല്ല എന്നുള്ളതും പ്രത്യേകതയാണ് .ഞങ്ങൾ പിന്നെ ക്രിക്കറ്റ് അല്ലാതെ മറ്റൊരു സ്പോർട്സിലും , പൊളിറ്റിക്സിലും ഉൾപ്പെടാത്തവരാണ് ...ഞാൻ ഡ്രോയിങ് കോംപെറ്റീഷനിൽ കൂടാറുണ്ടെങ്കിലും ശബരി അതിലും ഒഴിവാണ് ..പിന്നെ കോമഡി എന്താന്ന് വെച്ചാൽ ചിത്രം വരക്കുമെങ്കിലും prize അടിക്കാനുള്ള കഴിവൊന്നും എനിക്കും ഇല്ല ..ചുമ്മാ എന്റെയൊരു ആഗ്രഹത്തിന് വരക്കും , പൊതുവേ മത്സരബുദ്ധി കുറവായതുകൊണ്ട് ഒന്നും കിട്ടാത്തത് എന്നെ ബാധിക്കാറില്ല ...പണ്ട് വര പഠിക്കാൻ നല്ലൊരു സെന്റെറിൽ പോണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാമ്പത്തികസ്ഥിതി സമ്മതിച്ചില്ല ..പറഞ്ഞു പറഞ്ഞു വിഷയം മാറ്റിയതല്ല ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുകൊണ്ടു പറഞ്ഞെന്നെ ഉള്ളു ..??
പതിവുപോലെ ഞങ്ങൾ ബൈക്കെടുത്തു തിരിച്ചു..വഴിനീളെ ഓരോന്ന് സംസാരിച്ചും മറ്റു വാഹനങ്ങളെ കളിയാക്കിയും നാടണഞ്ഞു ." ഡാ നമുക്കിന്നു അമ്പലത്തിൽ പോയാലോ ...??"
അമ്പലത്തിന്റെ ആൽത്തറ എത്തിയപ്പോൾ എന്തോ ഒരു ഉൾവിളി കൊണ്ട് ഞാൻ ശബരിയോട് ചോദിച്ചു , അത് ഇടയ്ക്കു പതിവുള്ളതാണ് , അമ്മമാർ പോകുമ്പോളൊന്നും ഞങ്ങൾ കൂടെ പോവാറില്ല , ഇതുപോലെ എന്നെങ്കിലും ഒന്നു പെട്ടെന്ന് പ്ലാൻ ചെയ്തു കേറും....ഉള്ളിൽ എപ്പോളും കേറാറില്ലെങ്കിലും ആൽത്തറയിൽ ഞങ്ങൾ ഇടക്കെല്ലാം പോയിരിക്കാറുണ്ട് ...പ്രായഭേധമന്യേ ഒരുപാട്പേർ അവിടെ പല സമയങ്ങളിൽ ഒത്തുകൂടാറുള്ളതാണ് ..ചെറിയ ഗ്രാമം ആയതിനാൽ പരസ്പരം എല്ലാവർക്കും അറിയും ...അതുകൊണ്ട് സൗഹൃദം പങ്കിടാൻ പ്രായം ഒരു പ്രശനമായി ആർക്കും തോന്നാറില്ല ..ഇന്നും ചെറിയൊരു സഭ അവിടെയുണ്ട് , അമ്പലത്തിൽ കേറണം എന്നുള്ളതുകൊണ്ട് വരാമെന്നും പറഞ്ഞു ഞങ്ങൾ വീട്ടിലേക്കു വിട്ടു .
എല്ലാം കഴിഞ്ഞു മുക്കാൽ മണിക്കൂർ കൊണ്ട് റെഡി ആയി ഞങ്ങൾ അമ്പലത്തിൽ എത്തി ..ഇന്നു ആരുടെയോ വിളക്കുള്ളതാണ്
💬 Comments
View all comments