0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
, ദീപാരാധനയ്ക്കു മുൻപ് ചുറ്റുവിളക്കുകളെല്ലാം കത്തിച്ചു വെക്കണം , ചെന്നു പ്രദക്ഷിണം വെച്ച ശേഷം ഞങ്ങളും അതിനു കൂടി .., ഈ വൈകുന്നേരത്തിന്റെ മറ്റൊരു ഭംഗി ഈ അവസരങ്ങളിലാണ് ..അമ്പലത്തിനു ചുറ്റും തെളിഞ്ഞുനിൽക്കുന്ന ദീപങ്ങളും ,സായം സന്ധ്യയും , അവിടവിടെ ചുറ്റിത്തിരിയുന്ന പ്രാവിൻകൂട്ടങ്ങളും , കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധവും എല്ലാം ചേർന്ന് നമുക്ക് നല്ല പോസറ്റീവ് എനർജി കിട്ടും ..ആ ഒരു അന്തരീക്ഷത്തിൽ നിന്നും മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അത് അനുഭവിച്ചവർക്കേ അറിയുകയുള്ളു ...പണ്ടുമുതൽക്കേ ഞാൻ അമ്പലത്തിൽ വന്നാൽ ഒന്നും ആവശ്യപ്പെട്ടു പ്രാർത്ഥിക്കാറില്ല , നമ്മളെ അങ്ങോട്ട്‌ എത്തിച്ചതിനു നന്ദി പറയുക മാത്രമാണ് നമ്മുടെ കർത്തവ്യം ,ബാക്കി എല്ലാം നമ്മൾ ചെയ്യുന്ന കർമങ്ങൾ അനുസരിച്ചാണ് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു ..പക്ഷെ പെങ്ങളൊക്കെ എന്തിനും ഏതിനും അമ്പലത്തിൽ കൈകൂലി ഇട്ടു ദൈവത്തിനെ ക്രൈം പാർട്ണർ ആക്കിയിരിക്കുകയാണ് ..ഞാൻ വരുന്നത് ആ എനെർജിക്കു വേണ്ടിയും അവൾ വരുന്നത് സഹായം ചോദിക്കാനും ..(അമ്പലം എന്നല്ല എല്ലാ ആരാധനാലയങ്ങളുടെയും ബേസിക് ആയിട്ടുള്ള സൂപ്പർ പവർ അവിടെ നിന്നും നമുക്ക് കിട്ടുന്ന പോസിറ്റീവ് എനർജി തന്നെയാണ് ..ദൈവമില്ലെന്നു വാദിക്കുന്ന യുക്തിവാദികൾ പോലും ആ ഒരു അന്തരീക്ഷം തരുന്ന എനർജി അംഗീകരിക്കും ) ദീപാരാധനയും , പായസം കഴിക്കലും എല്ലാം കഴിഞ്ഞു ആൽത്തറയിൽ ഇത്തിരി സമയം കൂടി ചിലവഴിച്ചതിനു ശേഷമാണ് വീട്ടിൽ പോയത്‌ ..പോകാൻ നേരം ശിവേട്ടൻ എന്റെ അടുത്ത് വന്നു .ഞങ്ങളുടെ നാട്ടിലെ പത്രം ഏജന്റ് ആണ് പുള്ളി . " ഇവിടെ ലൈനിൽ പോയിരുന്ന ജാഫർ നിർത്തി ,

💬 Comments

View all comments