0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
പോയി നേരെ ഹ്യൂമാനിറ്റീസിന് അപ്ലൈ ചെയ്യിച്ചു ,അത് ഒരു പ്രശ്നമല്ലാത്ത രീതിയിൽ വീട്ടിൽ സോൾവ്‌ ചെയ്തു ...ഞാൻ ആലോചിച്ചെത്തുമ്പോളേക്കും ഒന്നുകിൽ അമ്മ മുടക്കും , അല്ലെങ്കിൽ സാഹചര്യം മുടക്കും ..ചെറുപ്പത്തിൽ ചിത്രം വര പഠിക്കാനുള്ള ആഗ്രഹം മുളയിലെ നുള്ളേണ്ടിവന്ന കഥ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ ..ഒരുതരത്തിൽ ആഗ്രഹങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അത് സാധിക്കുന്നവൻ ഭാഗ്യവാനാണ് .....Alkemist കഥയിൽ പറഞ്ഞത് പോലെ 'നിങ്ങൾ ഒരു കാര്യം നേടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കും '.. അപ്പൊ കിക്ക് ബോക്സിങ് എങ്കിൽ അത് , ചെക്കൻ പോയി പഠിക്കട്ടെ ....അല്ലപിന്നെ .. അന്ന് പിരിവ് ഞങ്ങൾ 4 മണിക്ക് നിർത്തി , മറ്റുള്ളവരോട് തുടർന്നോളാൻ പറഞ്ഞു ....ഞങ്ങൾവീട്ടിൽ പോയി ചായ കുടിച്ചു തോർത്തും ജെട്ടിയും എടുത്തു എന്റെ നീന്തൽ പരിശീലനത്തിനായി കുളത്തിൽ പോയി ...
ഇപ്പൊ അത്യാവശ്യം കുഴപ്പമില്ലാണ്ട് നീന്താൻ പറ്റുന്നുണ്ട് , ഇടക്ക് ആ തെണ്ടി വെള്ളത്തിനടിയിൽ കൂടി വന്നു മുക്കുമ്പോളല്ലാതെ സ്വന്തം മുങ്ങിത്താഴാറില്ല ....അതുകൊണ്ടുതന്നെ ഇപ്പോളും കുളത്തിൽ പോയി വന്നാൽ പിന്നെ അന്ന് വേറെ വെള്ളമൊന്നും കുടിക്കേണ്ടി വരാറില്ല ..അതുപോലെ മാറ്റമില്ലാത്ത വേറൊന്ന് കൂടി ഉണ്ട് , എപ്പോളെല്ലാം വെള്ളത്തിൽ ഇറങ്ങുന്നുവോ അപ്പോളെല്ലാം ചെറുതായെങ്കിലും ഒരു നീറ്റൽ ഇടനെഞ്ചിലെവിടെയോ ഫീൽ ചെയ്യും , കാരണം വേറൊന്നുമല്ല കീർത്തനയെ കുറിച്ചുള്ള ഒരു നീറ്റൽ ..എത്ര വെറുക്കാനും മറക്കാനും ശ്രമിച്ചാലും വേറൊരു പെണ്ണിന് സ്ഥാനം കിട്ടുന്നത് വരെയെങ്കിലും ഏതൊരു നഷ്ടപ്രണയവും ഓര്മപ്പെടുത്തികൊണ്ടിരിക്കും .... അന്നും നീരാടലും കുളിയെല്ലാം കഴിഞ്ഞു ഞങ്ങൾ തിരികെ പോവുമ്പോളും

💬 Comments

View all comments