Chapter Title : കിനാവ് പോലെ 5 [Fireblade]
ശാന്തിച്ചേച്ചിയുടെ വീട്ടിൽ കേറി ഒരു കട്ടൻ ചായയൊക്കെ കുടിച്ചാണ് പോയത് ...അവർ 2ഉം കൂടെ കോഴിക്കൂടെല്ലാം വൃത്തിയാക്കുകയായിരുന്നു ..കണ്ടപ്പോൾ കുറച്ചു മുട്ട കൂടി അവിടെ നിന്നും എടുത്തു , മുട്ട ഞങ്ങൾക്ക് ഫ്രീ ആണ് , ചേച്ചീ ഇങ്ങോട്ടും അമ്മ ഇങ്ങോട്ടും പൈസക്കണക്ക് നോക്കാറില്ല ...
" നീ 2 മുട്ടയും പഴങ്കഞ്ഞിയും തിന്നാൻ തൊടങ്ങീട്ടും തടി വന്നിട്ടൊന്നും ഇല്ലല്ലോട മനൂ ...."
ചേച്ചീ എന്നെയൊന്നു താങ്ങി ...
" ഹഹ , കറക്റ്റ് ...എനിക്കും ഇതേ ഡൌട്ട് ഉണ്ട് ചേച്ചീ ..ഇവന്റെ വയറ്റിലുള്ള കൊക്കപുഴുവാണ് എല്ലാം തിന്നുന്നതെന്ന തോന്നുന്നേ ...."
ശബരി നാറി കൂടി സപ്പോർട്ട് ചെയ്തു ,എന്നിട്ട് അവർ മൂന്നും കൂടി എന്നെനോക്കി ചിരിച്ചു ..
" അതൊക്കെ വരും ...നോക്കിക്കോ , എന്റെ ഈ 6 അടിയിൽ വണ്ണം കൂടെ വന്നാൽ ഇപ്പൊ ആളായി നടക്കുന്ന പലരും എന്റെ മുന്നിൽ മുട്ടുമടക്കും ....
ഞാൻ വെറുതെ ഒന്ന് വെല്ലുവിളിച്ചു , അല്ലെങ്കിലും ഇത്രേം കഴിക്കുന്നുണ്ടെങ്കിലും ഇതൊക്കെ കാര്യത്തിൽ പെടുമോ എന്നുള്ളത് എന്റേം സംശയമാണ്....ഇതുവരെ ഇല്ലാത്ത തടിയിപ്പോ എങ്ങനെ ഉണ്ടാകുമോ എന്തോ ...!!!
" അത്ര മോശൊന്നും അല്ലാട്ടോ , ഇവർ വെറ്തെ കളിയാക്കണതാണ് ...അല്ലെങ്കിലും ആൺപിള്ളേർക്കു തടിയും താടിയും മീശയും മാത്രോന്നും ഉണ്ടായിട്ട് കാര്യല്ല , പേഴ്സണാലിറ്റി അല്ലേ വേണ്ടത് ...എനിക്കങ്ങനാ തോന്നുന്നേ ..."
നിത്യ എന്നെയൊന്നു സപ്പോർട്ട് ചെയ്തു ...
" അവിടേം മാർക്ക് പോയില്ലേ , പേഴ്സണാലിറ്റിയും ഈ ചെങ്ങായിക്ക് എന്താന്നുകൂടി അറിയൂല ...തടിയും ഇല്ല താടിയും മീശയും പേഴ്സണാലിറ്റിയും
💬 Comments
View all comments