Chapter Title : കിനാവ് പോലെ 5 [Fireblade]
ഒന്നും ഇല്ല ,ആകെയുള്ളത് ഈ കൊന്നത്തെങ്ങിന്റെ നീളം മാത്രമാണ് ...."
ശബരി വീണ്ടും എനിക്കിട്ടു കൊട്ടികൊണ്ടിരിക്കുകയാണ് ...അല്ല ഈ പന്നിക്ക് എന്ത് കോപ്പാണ് വേണ്ടത് , കൂടെ നടന്ന് പണി തന്നോണ്ടിരിക്കുകയാണല്ലോ ദൈവമേ ..!! എന്റെ കണ്ട്രോൾ മൊത്തം പോയി ,
അറിയുന്നതാണെങ്കിലും ലേഡീസിന്റെ മുന്നിൽന്നു കളിയാക്കിയപ്പോൾ എനിക്ക് വല്ലാത്ത insult തോന്നി...എന്റെ മുഖം കറുത്തു , അവരോടെല്ലാം ദേഷ്യപ്പെടുമോ എന്നുള്ള പേടിയിലോ എന്തോ പെട്ടെന്ന് ഇറങ്ങി നടക്കാനാണ് എനിക്ക് തോന്നിയത് ..ഞാൻ തോർത്തെടുത്തു തോളിലിട്ടു , മുട്ട പൊതിഞ്ഞ കവറും എടുത്തു തിരിഞ്ഞ് നോക്കാതെ നീട്ടി വലിച്ചു നടന്നു , പിന്നിൽ അവർ വിളിക്കുന്നതൊക്കെ ഞാൻ കേട്ടെങ്കിലും അവര്ക്ക് മറുപടി കൊടുക്കാത്തതിന് പ്രഷർ കാരണം വേറൊന്നും ശ്രദ്ധിക്കാൻ പോയില്ല ..
വീട്ടിലെത്തി സാധനങ്ങൾ അടുക്കളയിൽ വെച്ചു നേരെ റൂമിൽ പോയി കിടന്നു , ദേഷ്യം മൂക്കിൻത്തുമ്പിലെത്തിയിട്ടാണെന്ന് തോന്നുന്നു മൂകിന്റെ അറ്റത്ത് ഒരു ചൊറിച്ചിൽ ..നീണ്ടു നിവര്ന്നു കിടന്നു ചിന്തിക്കാൻ തുടങ്ങി ..എന്ത് വന്നാലും തടിക്കണമെന്നുള്ള വാശി തലയിൽ കേറി ....അങ്ങനെ ആലോചനയിൽ ആ കിടപ്പ് കിടക്കുമ്പോളാണ് അമ്മയുടെ വിളി കേട്ടത് ..
"" നിന്നെ ശബരി വിളിക്കുന്നു , അവൻ ദേ പുറത്തുണ്ട് ..
" ഞാൻ എങ്ങോട്ടും ഇല്ല എന്ന് പറഞ്ഞേക്ക്...."
ഞാൻ ഉള്ള മസിലും പിടിച്ചു കെടന്നു ..
" ങേ ...എങ്ങോട്ടും ഇല്ലെന്നോ , അത് പതിവില്ലാത്തതാണല്ലോ......!! അടേം ചക്കരേം തെറ്റിയോ ...!????"
ആ ഗോൾ അനിയത്തീടെ വകയായിരുന്നു ....ഈ കുരുപ്പൊക്കെ തലയിൽ കേറി നിരങ്ങാൻ തുടങ്ങിയോ ...ഇന്നു അല്ലേലും എന്റെ
💬 Comments
View all comments