Chapter Title : കിനാവ് പോലെ 5 [Fireblade]
ഇതൊക്കെ പല സമയത്ത് പറഞ്ഞിട്ടുള്ളതാണ് ഈ കാര്യങ്ങൾ ,ഇതുവരെ നീ അതിനു ശ്രമിച്ചില്ല ..ടാ കോപ്പേ നീ അന്ന് ചാവാൻ നോക്കിയില്ലേ അതിന്റത്ര പ്രയാസമുള്ള കാര്യമല്ല ഒരു പ്രശ്നത്തിനെ ഫേസ് ചെയ്യാ എന്നുള്ളത് ..ഒന്ന് രണ്ടു വട്ടം ധൈര്യത്തിൽ നേരിടുമ്പോ അത് ശെരിയായിക്കോളും ..അത്രേള്ളു ...""
അവൻ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി , പറയുന്ന കാര്യങ്ങൾ ശെരി തന്നെയാണ് ...ഇനി ഒന്ന് ശ്രമിച്ചു നോക്കണം , ആ സമയമുണ്ടല്ലോ നോക്കാം ..!!
വൈകാതെ ഞങ്ങൾ ആൽത്തറയിൽ പോയി പതിവ് പരിപാടികളിൽ മുഴുകി....ഈയിടെയായി പരിപാടികളുടെ പ്ലാനിംഗ് ആയതുകൊണ്ട് വൈകിയേ തിരിച്ചെത്താറുള്ളു , അമ്പലക്കാര്യമായതുകൊണ്ടു അമ്മ ഒന്നും പറയാറില്ല ..
പ്രതിഷ്ഠാദിനത്തിന്റെ കാര്യപരിപാടികൾ മുൻപേ തിരുമാനമായ കുറച്ചെണ്ണം ഉണ്ട് , അതിൽ പഞ്ചാരിമേളം , വാദ്യഘോഷങ്ങൾ , അരങ്ങേറ്റങ്ങൾ എന്നിവയും , നാട്ടിലെത്തന്നെ നൃത്ത അദ്ധ്യാപകരുടെ ശിഷ്യന്മാർ ചേർന്ന് നടത്തുന്ന നൃത്തനൃത്ത്യങ്ങളും ,അല്ലാതെ താല്പര്യമുള്ളവരുടെ ഡാൻസും , സംഗീതാർച്ചനയും, അമ്പലത്തിലെ പ്രതിഷ്ടാദിന സ്പെഷ്യൽ പൂജകളും എല്ലാത്തിനും അങ്ങനെ സ്ഥിരം രീതിയുണ്ട് .......
, പങ്കെടുക്കുന്നവരും സ്പോണ്സർമാരും , സമയവും , ബാക്കി സ്റ്റേജ് ,സൗണ്ട് ,നോട്ടീസ് ,ഫുഡ് , ലൈറ്റ് , തുടങ്ങി എല്ലാകാര്യങ്ങളും അതതു വർഷം പ്ലാനിംഗ് ആണ് ....ഇതുവരെയുള്ള സമയം കൊണ്ടുതന്നെ ഏതാണ്ട് കാര്യങ്ങളെല്ലാം ഫിനിഷിംഗ് ആയിതുടങ്ങി ..അമ്പലക്കമ്മിറ്റി തന്നെയാണ് എല്ലാ കാര്യങ്ങളുടെയും മെയിൻ തിരുമാനം എടുക്കാറുള്ളത് , രണ്ടു മൂന്നു ആഴ്ച ബാക്കിയുള്ളപ്പോൾ ആൽത്തറയിൽ സ്ഥിരം കൂടുന്ന എല്ലാവരോടും പ്ലാനിന്റെ കരടുരൂപം പറഞ്ഞു അതിന്റെ ചുമതലകൾ ഏൽപ്പിക്കുന്നതാണ് ഇവുടുത്തെ ശൈലി ..
ഞങ്ങളുടെ
💬 Comments
View all comments