0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.3K
ഓരോ ഭാഗത്തായി കൂടി നിൽപ്പുണ്ട് , അത്യാവശ്യം തെരക്ക് ഇപ്പോഴേ ഉണ്ട് ,നാളെ ആർക്കും തൊഴാൻ ഉള്ള സമാധാനം കിട്ടില്ല അതുകൊണ്ട് ഇന്നുതന്നെ നന്നായി തൊഴുതു നാളെ ചുറ്റിനും തൊഴുതു പോവാനുള്ള പ്ലാനിലാവും മിക്കവരും ...അടുത്തെത്തി നോക്കുമ്പോൾ അവരെകൂടാതെ നിത്യയും ശാന്തിച്ചേച്ചിയും പിന്നെ എവിടെയോ കണ്ട മറ്റൊരു മുഖവും .!! എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു എല്ലാരും , ആ ചിരി ....ഹോ , ഈ നിൽക്കുന്ന എല്ലാ ചരാചരങ്ങളെയും വകഞ്ഞുമാറ്റി എന്റെ നെഞ്ചിൽ വീണു പൊട്ടിച്ചിതറി ..! അത് അവളല്ലേ ..കാരണവരുടെ മോൾ ..യെസ് , കാലിനു വയ്യാത്ത ആ പെൺകുട്ടി.....കരിനീല പട്ടുപാവാടയും , പനംകുല മുടിയുടെ പകുതിഭാഗം വലത്തേ മാറിന് മുകളിലൂടെ ഇട്ട് , നനുത്ത രോമങ്ങളുള്ള വലംകൈയാൽ അതിന്റെ തുമ്പിൽ വിരൽ കൊരുത്തു അവരുടെ കൂടെ ഇരിക്കുന്നു , മുത്തുമണികൾ പോലെയുള്ള പല്ല് കാട്ടി ചിരിക്കുകയായിരുന്ന അവൾ അടുത്തെത്തിയ ഞങ്ങളെ കണ്ട്‌ ചിരി ഒതുക്കി, എന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം , പെട്ടെന്ന് അവളുടെ മുഖത്ത് സംശയത്തോടെ ഒരു ചിരി വിടർന്നു .... " ഞങ്ങടെ ഏട്ടന്മാരാണ് അമ്മുട്ട്യേ ,നീ പേടിക്കണ്ടാട്ടോ ..." അഞ്ചു പറഞ്ഞപ്പോ അവൾ വീണ്ടും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു , അവളുടെ കണ്ണുകൾ എന്റേതുമായി ഉടക്കിയപ്പോൾ ആ പുഞ്ചിരി ഒരു കുസൃതിചിരിയായി മാറിയിരുന്നു ... ഞാൻ ചിരിക്കാതെ അന്തം വിട്ടു അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെന്നു ശബരി കഴുത്തിന്റെ പുറകിൽ ശക്തിയായി അമർത്തിയപ്പോളാണ് ഞാൻ അറിഞ്ഞത് ...അതേ പിടുത്തത്തിൽ അവൻ മെല്ലെ എന്നെ അവളിൽ നിന്നും തിരിച്ചുനിർത്തി....പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല

💬 Comments

View all comments