Chapter Title : കിനാവ് പോലെ 5 [Fireblade]
,അ അരമതിലിൽ ഇരുന്നു , ഒരു പ്രണയത്തിന്റെ പടുകുഴിയിൽ നിന്നും എങ്ങനെയോ കയറിവരുന്ന എന്റെ മനസ് വീണ്ടും ആഴമറിയാത്ത മറ്റൊരു കുഴിയിലേക്ക് പതിക്കുന്നപോലൊരു ഫീൽ ,...കുറച്ചു സമയം ആ ഇരുപ്പ് തന്നെ ഇരുന്ന് വീണ്ടും പതിയെ ഒന്ന് തിരിഞ്ഞ് നോക്കി , മറ്റുള്ളവർ പറയുന്നത് വിടര്ന്ന കരിമഷിയിട്ട കണ്ണുകൾ കൊണ്ട് നോക്കി , ഇടയ്ക്കിടെ തെളിയുന്ന പുഞ്ചിരിയുമായി അവൾ അതേ ഇരുപ്പ് തന്നെ എപ്പോളോ മുടി ഒന്ന് മാടിയൊതുക്കി എന്റെ കണ്ണുമായി ഇടഞ്ഞപ്പോൾ നാണം ചേർന്ന ദേഷ്യത്തിൽ അവളുടെ കവിൾ അരുണാഭമായി...ഞാൻ മെല്ലെ നോട്ടം മാറ്റി....
ദൈവമേ , ആ നായിന്റെ മോൾ കീർത്തനക്ക് വേണ്ടി ചത്തിരുന്നെങ്കിൽ ഞാൻ എന്തൊരു മണ്ടനായേനെ ...സ്വന്തമാകുമോ എന്നറിയില്ലെങ്കിലും അമ്മുവിൻറെ പുഞ്ചിരി തരുന്ന അനുഭൂതി വല്ലാത്തൊരു മൂഡ് തന്നു ....
ദീപാരാധനക്കുള്ള ശംഖൊലി കേട്ടപ്പോൾ അവർ അമ്പലത്തിന്റെ ഉള്ളിലേക്ക് പോവുന്നെന്ന് പറഞ്ഞു എണീറ്റു ...പോകുമ്പോൾ എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി എന്നെ തോൽപ്പിച്ച അതേ പുഞ്ചിരിയോടെ ഇടത്തെ കാലിനു ചെറിയൊരു താങ്ങ് കൊടുത്ത് മുടന്തി മുടന്തി അവൾ അവരോടൊപ്പം നടന്നകന്നു ...തെല്ലു വിഷമത്തോടെയെങ്കിലും പുഞ്ചിരി മായാതെ ഞാൻ അവൾ പോകുന്നത് നോക്കിനിന്നു ...അതിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ കൈയുടെ മേലെ വിശ്രമിച്ച മറ്റൊരു കയ്യിന്റെ സാമീപ്യമായിരുന്നു ...
തുടരും .........
ഞാൻ പല ഭാഗത്തും ഓവറായി ഡീറ്റൈൽ കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ ഒരു സംശയമുണ്ട് , എഴുതിക്കൊണ്ടിരിക്കുമ്പോൾ അറിയാതെ വന്ന കുറേ കാര്യങ്ങളാണ് പലതും ..പിന്നീട് ഒഴിവാക്കാൻ തോന്നാത്തതുകൊണ്ട് ഉൾപ്പെടുത്തി ....ഈ കഥ ഒരിക്കലും ഒരു ടാഗിൽ അവസാനിക്കുന്നതല്ല
💬 Comments
View all comments