Chapter Title : കിനാവ് പോലെ 7 [Fireblade]
എണീറ്റു , ഞാനും ഒന്ന് ഞെട്ടിപ്പോയി...പാതി ദേഷ്യം നിറഞ്ഞ മുഖത്തോടെ ചുളിഞ്ഞ നെറ്റിയുമായി അവൾ എന്റെ കണ്ണിൽ നോക്കി , എനിക്ക് കുറ്റബോധം കൊണ്ട് കണ്ണുകൾ താഴ്ന്നു...പിന്നെ ഞാൻ വാങ്ങിയ മോതിരം ഊരി കയ്യിൽ കൊടുത്ത് സൈക്കിൾ തിരിച്ചു ...അവളുടെ മുഖത്തേക്ക് ഒരിക്കൽക്കൂടി നോക്കാനുള്ള ധൈര്യം കുറ്റബോധം കൊണ്ട് നീറിയ മനസ് തന്നില്ല ....യാന്ത്രികമായി ഞാൻ ജോലി തുടർന്നു ....
അന്ന് ജോലി തീർന്നു വീട്ടിലെത്തി കാര്യങ്ങളെല്ലാം നടത്തുമ്പോളും കാരണമറിയാത്ത എന്തോ ഒരു സംഭവം ഉള്ളിന്റെ ഉള്ളിൽ നീറിക്കൊണ്ടേ ഇരുന്നു ...എത്രയൊക്കെ അടുത്താലും അമ്മുവുമായി കേവലം കുറച്ചു ദിവസങ്ങളുടെ ബന്ധമേ ഉള്ളൂ , അവളെപോലെ ഒരു കുട്ടി സ്വഭാവികമായി ചിന്തിക്കുന്നത് എന്റെ മനസിലെ ദുഷ്ചിന്തകളെകുറിച്ചായിരിയ്ക്കും ....ശബരിയോടൊത്തു കോളേജിൽ പോകുമ്പോൾ ഇക്കാര്യം സംസാരിച്ചു , അവനും മറുപടി ഇല്ലാത്തൊരു പ്രശ്നമായിരുന്നു ഇത് ...എന്നാൽ ഇതിനെക്കാൾ എനിക്ക് മനസിലാകാതിരുന്ന മറ്റൊരു കാര്യം അത് നോക്കിനിന്ന സമയം ഞാൻ ഒരുപാട് ആസ്വദിച്ചു എന്നുള്ളതാണ് ....എന്റെ പ്രശ്നം ഞാൻ അതെല്ലാം കണ്ടതോ അതെനിക്ക് വല്ലാത്തൊരു അനുഭൂതി തന്നതോ ആയിരുന്നില്ല മറിച്ച് ഞാൻ നോക്കിയ നോട്ടത്തിന്റെ അർത്ഥം അവൾക്കു മനസിലായി എന്നുള്ളതാണ് .....എന്റെ കണ്ണിൽ കത്തിയത് സാധാരണ പോലെ സ്നേഹമല്ല ,കാമമായിരുന്നു ...എന്തോ ഒരു ഉൾപ്രേരണയാൽ ചെയ്ത തെറ്റ് .....ഒരുപക്ഷേ ജീവിതാന്ത്യം വരെ അവളെന്റെതായിരിക്കും എന്നൊരു തോന്നലായിരിക്കാം കാരണം ...
പിന്നീടുള്ള ദിവസങ്ങളിലെല്ലാം കഴിയുന്നതും അവളുടെ കൺവെട്ടത്തു നിന്നും ഞാൻ ഒഴിഞ്ഞുമാറി ....പത്രമിട്ടു അവളുടെ വീട്ടിലെത്തുന്ന സമയം ഓരോ ദിവസവും മാറ്റി മാറ്റി ആക്കി....അവളുടെ അയല്പക്കത്തെ വീടുകൾ വെച്ചാണ് അത് ചെയ്തത് .....ചിലപ്പോൾ വരുന്ന
💬 Comments
View all comments